ഭാര്യയെയും പിതാവിനെയും മര്‍ദിച്ചയാൾ പിടിയില്‍

ശാസ്താംകോട്ട: ഭാര്യയെയും പിതാവിനെയും മര്‍ദിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് തെങ്ങുംവിള അന്‍സില്‍ മന്‍സില്‍ ഷിബു (40) ആണ് അറസ്​റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഭാര്യ സജീനയെ ഷിബു പതിവായി മര്‍ദിക്കുമായിരുന്നു. വ്യാഴാഴ്ച ഷിബു ഭാര്യയെ മര്‍ദിക്കുന്നത്കണ്ട് പിതാവ് ഇബ്രാഹിംകുട്ടി തടസ്സം പിടിക്കാനെത്തി. ഇതിനിടെ ഇബാഹിംകുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിക്കുകയായുന്നു. പരിക്കേറ്റ ഇരുവരും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ഷിബുവിനെ റിമാന്‍ഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.