മിൽമ ഉൽ​പന്നങ്ങൾക്ക്​ ഡിസ്​കൗണ്ട്​

കൊല്ലം: ദേശീയ ക്ഷീരദിനാഘോഷത്തോടനുബന്ധിച്ച്​ മിൽമ കൊല്ലം ​െഡയറിയുടെ തേവള്ളിയിലെ സ്​റ്റാളിൽ ഉൽപന്നങ്ങൾ ഡിസ്​കൗണ്ട്​ നിരക്കിൽ ലഭിക്കും. ഉപഭോക്താക്കൾക്ക​ും വെള്ളിയാഴ്​ച ഈ സൗകര്യം ലഭിക്കും. തൊഴിൽദായക പദ്ധതികൾക്ക് മുൻഗണന-ജില്ല പഞ്ചായത്ത് പ്രസിഡൻറ് (ചിത്രം) കൊല്ലം: തൊഴിൽ ലഭ്യമാകുന്ന പദ്ധതികൾക്ക് മുൻഗണന നൽകിയാണ് ജില്ല പഞ്ചായത്ത് മുന്നോട്ട് പോകുന്നതെന്ന് പ്രസിഡൻറ് സാം കെ. ഡാനിയൽ പറഞ്ഞു. പ്രീ റിക്രൂട്ട്മൻെറ് ആൻഡ് സെക്യൂരിറ്റി ഗാർഡ് പരിശീലനം േപ്രാജക്ടിന് തെരഞ്ഞെടുക്കപ്പെട്ടവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പഞ്ചായത്തിൻെറ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവ് വരുമ്പോൾ പരിശീലനം ലഭിച്ചവർക്ക് പരിഗണന നൽകുമെന്ന് പ്രസിഡൻറ് പറഞ്ഞു. ക്ഷേമസമിതി അധ്യക്ഷൻ അനിൽ എസ്​. കല്ലേലിഭാഗം അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രസാദ്, വികസന സമിതി അധ്യക്ഷ ജെ. നജീബത്ത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ എൻ.എസ്​. പ്രസന്നകുമാർ, ശ്രീജാ ഹരീഷ്, പി.ആർ.ടി.സി ഡയറക്ടർ നവാസ്​ ജാൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.