പുനലൂർ: ഉരുൾപൊട്ടലിലും പേമാരിയിലും വനമധ്യേയുള്ള അച്ചൻകോവിൽ ഗ്രാമവും ആദിവാസി കോളനികളും ഒറ്റപ്പെട്ടു. അച്ചൻകോവിൽ കോടമല വനത്തിലാണ് ഉരുൾ പൊട്ടിയത്. വെള്ളവും ചളിയും അലിമുക്ക്-അച്ചൻകോവിൽ റോഡിലേക്കാണ് ഒഴുകിയെത്തിയത്. ഇവിടുള്ള കലുങ്കും റോഡും തകർന്നതിനാൽ വാഹനഗതാഗതം മുടങ്ങി. അലിമുക്ക് അച്ചൻകോവിൽ ഗതാഗതം പൂർണമായി നിലച്ചു. വനത്തിലൂടെയുളള ഈ റോഡിലെ പല കലുങ്കുകളും തകർന്നു. അച്ചൻകോവിൽ ആറ്റിൽ വെള്ളം ഉയർന്നതിനാൽ ആറ്റിന് വടക്കേക്കര, പള്ളിവാസൽ, ആവണിപ്പാറ എന്നിവിടങ്ങളിലെ ആദിവാസികോളനികളിലെ പല കുടുംബങ്ങളും ഒറ്റപ്പെട്ടു. കഴിഞ്ഞ രാത്രി അച്ചൻകോവിൽ അതിർത്തി മലകളിലും ശക്തമായ മഴയായിരുന്നു. അച്ചൻകോവിൽ മൂന്നുമുക്ക് റോഡ്, കുഴിഭാഗം റോസ്, സംരക്ഷണ ഭിത്തികൾ കലുങ്കുകൾ തകർന്നു. ഇവിെടയും നിരവധി വൈദ്യുതി പോസ്റ്റുകളും ലൈനുകളും നാശത്തിലായി. കുഴിഭാഗത്ത് പകൽവീടിന് വേണ്ടി കെട്ടിയ ഭിത്തി, കശുവണ്ടി ഫാക്ടറിയുടെ മതിൽ എന്നിവ തകർന്നു. ഗിരിജൻ കോളനി കല്യാണ മണ്ഡപത്തിൽ വെള്ളം കയറി. അച്ചൻകോവിലേക്കുള്ള വൈദ്യുതി ലൈൻ പ്രിയ എസ്റ്റേറ്റിൽ തകർന്നതിനാൽ വൈദ്യുതിയും മുടങ്ങി. (ചിത്രം) പ്രകൃതി ദുരന്തം ഒഴിയാതെ ആര്യങ്കാവ് പഞ്ചായത്ത് പുനലൂർ: ഒഴിയാതെ തുടരുന്ന പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ച് മലയോര പഞ്ചായത്തായ ആര്യങ്കാവ്. ഒരു മാസത്തിനുള്ളിൽ ഇത് നാലാം തവണയാണ് ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഇവിടുള്ളവർ ദുരിതപ്പെടേണ്ടി വന്നത്. അവസാനമായി ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിലും ഉരുൾപൊട്ടലിലും എസ്റ്റേറ്റ് മേഖലയിലടക്കം വലിയ നഷ്ടത്തിന് ഇടയാക്കി. കഴിഞ്ഞമാസം ആദ്യത്തിലുണ്ടായ കനത്ത മഴ നാശം വിതച്ചിരുന്നു. 17ന് ഉണ്ടായ പേമാരിയിലും മലവെള്ളപ്പാച്ചിലിലും കഴുതുരുട്ടിയിലെ സിവിൽ സപ്ലൈസിൻെറ സൂപ്പർമാർക്കറ്റിലടക്കം വെള്ളം കയറി വലിയ നഷ്ടം നേരിട്ടു. ഇന്നലെയും ഇവിടെ വെള്ളം കയറി സാധനങ്ങൾ നശിച്ചു. 17ന് ഇടപ്പാളയം മേഖലയിലാണ് കൂടുതൽ നാശം ഉണ്ടായത്. 28ന് ഉണ്ടായ ഉരുൾപൊട്ടലിൽ ഇവിടുള്ള ആശ്രയ കോളനിയലടക്കം ആറു വീടുകൾ തകർന്നു. കൂടാതെ റോഡും കലുങ്കുകളും മിക്കതും നശിച്ചു. ഈ മാസം മൂന്നിന് വൈകീട്ട് രാജകൂപ്പ് ഭാഗത്ത് ഉരുൾപൊട്ടി റോസ്മലയിൽ പോയി വന്ന വിനോദ സഞ്ചാരികളടക്കം ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.