രാഹുലി​െൻറ കുടുംബത്തിന്​ സഹായരേഖകൾ നൽകി

രാഹുലി​ൻെറ കുടുംബത്തിന്​ സഹായരേഖകൾ നൽകി ചിത്രം- കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ കടലിൽ വീണ് മരിച്ച അഴീക്കൽ നികത്തിൽ വീട്ടിൽ രാഹുലിൻെറ കുടുംബത്തിന് നഷ്​ടപരിഹാര തുകയായ നാലു ലക്ഷം രൂപയുടെ രേഖകൾ കലക്ടർ അഫ്സാന പർവീൺ വീട്ടിലെത്തി ബന്ധുക്കൾക്ക് കൈമാറി. ഒക്ടോബർ 13നാണ് രാഹുൽ കടലിൽ വീണ് മരിച്ചത്. എ.ഡി.എം എം. സാജിദബീഗം, കരുനാഗപ്പള്ളി തഹസിൽദാർ പി. ഷിബു, വില്ലേജ് ഓഫിസർ ശ്രീലത, ദുരന്തനിവാരണ അതോറിറ്റി അധികൃതർ എന്നിവരുമുണ്ടായിരുന്നു. തിരിച്ചറിയൽ കാർഡ് നൽകുന്നതി​ൻെറ ഭാഗമായി രജിസ്ട്രേഷൻ ക്യാമ്പ് ചവറ: വെൽഡിങ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ചവറ മേഖല കമ്മിറ്റിയുടെയും ഐ.എൻ.ടി.യു.സി ചവറ മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ അസംഘടിത തൊഴിലാളി​ രജിസ്​ട്രേഷൻ ക്യാമ്പും തിരിച്ചറിയൽ കാർഡ്​ വിതരണവും നടത്തി. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി ചവറ ഹരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ചവറ മണ്ഡലം പ്രസിഡൻറ്​ ആൻറണി മരിയൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി സെക്രട്ടറി ചക്കിനൽ സനൽകുമാർ, സ്​റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയലക്ഷ്മി, ജി. മണിയൻപിള്ള തുടങ്ങിയവർ സംസാരിച്ചു. ചിത്രം- കോവിഡ് ആശുപത്രിയാക്കിയ ശങ്കരമംഗലം സ്‌കൂള്‍ കെ.എം.എം.എല്‍ തിരികെ നൽകി ചവറ: ഓക്‌സിജന്‍ സൗകര്യത്തോടെ കോവിഡ് സെക്കൻഡ്​ ​ലൈന്‍ ട്രീറ്റ്‌മൻെറ്​ സൻെററാക്കിയ ശങ്കരമംഗലം ഗവ. ഹയര്‍സെക്കൻഡറി സ്‌കൂൾ തിരികെ നല്‍കി കെ.എം.എം.എല്‍. രോഗികളെ ചികിത്സിക്കുന്നതിനായി ഉപയോഗിച്ച മുഴുവന്‍ കെട്ടിടങ്ങളും ശുചീകരിച്ച് പെയിൻറിങ്​ ഉള്‍പ്പെടെ നടത്തിയാണ് സ്‌കൂള്‍ അധ്യയനത്തിനായി നല്‍കിയത്. അവസാന രോഗിയെയും ഡിസ്ചാര്‍ജ് ചെയ്ത് മുഴുവന്‍ ആശുപത്രി ഉപകരണങ്ങളും സ്‌കൂള്‍ ഗ്രൗണ്ടിലെ താൽക്കാലിക പന്തലിലേക്ക് മാറ്റി അണുമുക്തമാക്കിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. സ്‌കൂളി​ൻെറ പരിസരവും മുറ്റവും മാലിന്യമുക്തമാക്കുകയും പൂന്തോട്ടം സജ്ജമാക്കുകയും ചെയ്​തു. ക്ലാസുകളില്‍ ആവശ്യമായ ​െബഞ്ചുകളും ​െഡസ്‌കുകളും നിരത്തി. എല്ലാ ക്ലാസ്​​ മുറികളും ​െബഞ്ചുകളും ​െഡസ്‌ക്കുകളും ഓഫിസ് മുറികളും രണ്ടാമതും അണുമുക്തമാക്കി. ഒരാഴ്ചകൊണ്ടാണ്പ്രവര്‍ത്തനങ്ങൾ പൂര്‍ത്തിയാക്കിയത്. കെ.എം.എം.എല്‍ മാനേജിങ്​ ഡയറക്ടര്‍ ജെ. ചന്ദ്രബോസി​ൻെറ നേതൃത്വത്തില്‍ സ്​കൂള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിരുന്നു. കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ ഓക്‌സിജന്‍ സൗകര്യമുള്ള 854 ബെഡുകളാണ് സ്‌കൂളിലും ഗ്രൗണ്ടിലുമായി കെ.എം.എം.എല്‍ സജ്ജീകരിച്ചത്. ഇതില്‍ 250 ബെഡുകളാണ് സ്‌കൂളില്‍ സജ്ജമാക്കിയിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.