കൊല്ലം^കണ്ണനല്ലൂർ റോഡിൽ ദുരിതയാത്ര

കൊല്ലം-കണ്ണനല്ലൂർ റോഡിൽ ദുരിതയാത്ര * പൈപ്പ് സ്ഥാപിക്കുന്നതിന്​ കുഴിച്ച റോഡ് പൂർവസ്ഥിതിയിലാക്കിയില്ല കൊട്ടിയം: കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി കുഴിച്ച റോഡ് പുനർനിർമിക്കാത്തതിനെ തുടർന്ന് സംസ്ഥാന ഹൈവേയായ കൊല്ലം-കണ്ണനല്ലൂർ റോഡിലെ യാത്ര ദുരിതപൂർണമായി. അയത്തിൽ രണ്ടാം നമ്പർ ജങ്​ഷൻ മുതൽ കൊല്ലം ചെമ്മാൻമുക്ക് വരെ റോഡ് തകർന്ന നിലയിലാണ്​. റോഡി​ൻെറ ഒരു ഭാഗം കുഴിച്ചാണ് പൈപ്പ് സ്ഥാപിച്ചത്. പൈപ്പിട്ടശേഷം റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുവാൻ അധികൃതർ തയാറായിട്ടില്ല. വേനൽക്കാലത്ത് റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഉയരുന്ന പൊടി നാട്ടുകാരെ ഏറെ വലക്കുന്നു. മഴക്കാലത്ത് ഇരുചക്രവാഹനയാത്രക്കാർ റോഡിൽ തെന്നി വീണ് അപകടങ്ങളും ഉണ്ടാകു​ന്നു. റോഡ് വെട്ടിക്കുഴിച്ചിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും പുനർനിർമാണത്തിന്​ നടപടി ഉണ്ടായിട്ടില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതരുമായി നാട്ടുകാർ പലതവണ ബന്ധപ്പെട്ടെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.