പണ്ഡിത സംഗമം

ഇരവിപുരം: പണ്ഡിതന്മാർ ജാഗ്രതയോടെ സമൂഹത്തിൽ ഇടപെടണമെന്നും തെറ്റിദ്ധാരണകൾ നീക്കാൻ പ്രവർത്തിക്കണമെന്നും സമസ്ത കേരള ജംഇയ്യതുൽ ഉലമ പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമസ്ത കേരള ജംഇയ്യതുൽ മുദരിസീൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് എം.എം. അബ്​ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല പ്രസിഡൻറ് മുഹമ്മദ്കോയ തങ്ങൾ പ്രാരംഭ പ്രാർഥന നടത്തി. ജനറൽ സെക്രട്ടറി പി. മുഹമ്മദ് സലീം മന്നാനി, സെക്രട്ടറി മുഹമ്മദ് ഷാഫി ബാഖവി, മുഹമ്മദ് നിസാമി, മുസ്തഫ തങ്ങൾ ബാഖവി, കുട്ടിഹസൻ ദാരിമി, യൂനുസ്കുഞ്ഞ്, ഡോ. അബ്​ദുൽ മജീദ് ലബ്ബ, ശിഹാബുദ്ദീൻ ഫൈസി, ഷാജഹാൻ ഫൈസി, അബ്​ദുല്ല കുണ്ടറ, മൻസൂർ ഹുദവി, അബ്​ദുൽ ജവാദ് ബാഖവി, അയൂബ് മന്നാനി, അബ്​ദുൽ വാഹിദ് ദാരിമി അമീൻ മുട്ടക്കാവ്, അഞ്ചൽ ബദറുദ്ദീൻ ഷാജഹാൻ കാശി എന്നിവർ സംസാരിച്ചു. പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത കേസിൽ യുവാവ് അറസ്​റ്റിൽ (ചിത്രം) അഞ്ചാലുംമൂട്​: പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്​ത കേസിൽ ഒളിവിലായിരുന്ന യുവാവ് അറസ്​റ്റിൽ. എഴുകോൺ കാരുവേലിൽ പരുത്തുംപ്പാറ ജവാൻമുക്കിന് സമീപം അഖിൽ ഭവനിൽ അഖിൽ (20) ആണ് ​പിടിയിലായത്. കൂട്ടാളി കഴിഞ്ഞ 20ന് പിടിയിലായിരുന്നു. പരിചയമുണ്ടായിരുന്ന പെൺകുട്ടിയെ സുഹൃത്തി​ൻെറ സഹായത്തോടെ ആൾതാമസമില്ലാത്ത വീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. അഞ്ചാലുംമൂട് പൊലീസ്​ കുട്ടിയെയും പ്രതിയെയും കണ്ടെത്തി കേസ്​ രജിസ്​റ്റർ ചെയ്തിരുന്നു. അഞ്ചാലുംമൂട് ഇൻസ്​പെക്ടർ സി. ദേവരാജ​ൻെറ നേതൃത്വത്തിൽ സബ് ഇൻസ്​പെക്ടർമാരായ ബി. ശ്യാം, ലഗേഷ്കുമാർ, എ.എസ്​.ഐമാരായ രാജേഷ്, ഓമനക്കുട്ടൻ, എസ്​.സി.പി.ഒ ജെയ്സൺ, സി.പി.ഒ രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ്​ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.