ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി

ചവറ: നാഷനൽ ഹൈവേയിൽ കന്നേറ്റി പാലത്തിൽ മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ അപകട സാധ്യത ഒഴിവാക്കുന്നതിനായി പാലത്തിൽ ചരക്ക് വാഹനങ്ങൾക്ക് . ആലപ്പുഴ ഭാഗത്തുനിന്ന് കൊല്ലം ഭാഗത്തേക്ക് പോകുന്ന 25 ടണ്ണിന് മുകളിലുള്ള വാഹനങ്ങൾ കരുനാഗപ്പള്ളി പുതിയകാവിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ചക്കുവള്ളി, ഭരണിക്കാവ്, ശാസ്​താംകോട്ട, കാരാളിമുക്ക് വഴി ടൈറ്റാനിയം ജങ്​ഷനിലെത്തിയും കൊല്ലം ഭാഗത്തുനിന്ന് ആലപ്പുഴക്ക്​ പോകുന്ന വാഹനങ്ങൾ ടൈറ്റാനിയം ജങ്​ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് ശാസ്​താംകോട്ട, ഭരണിക്കാവ്, ചക്കുവള്ളി വഴി പുതിയകാവിലെത്തി യാത്ര തുടരണമെന്ന് ചവറ എസ്.എച്ച്.ഒ നിസാമുദ്ദീൻ അറിയിച്ചു .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.