പുനലൂർ എഫ്.എം സ്​റ്റേഷനിലെ മോഷണം: മൂന്നാം പ്രതിയും പിടിയിൽ

പുനലൂർ: ആകാശവാണിയുടെ പുനലൂർ എഫ്.എം റിലേ സ്​റ്റേഷനിൽനിന്ന്​ കേബിളും മറ്റും മോഷ്​ടിച്ച സംഭവത്തിലെ മൂന്നാം പ്രതിയെയും പൊലീസ് അറസ്​റ്റ്​ ചെയ്തു. കൂടൽ മിച്ചഭൂമിയിൽ എരിയാമ്മൂല തെക്കേക്കര വീട്ടിൽ സുനി എന്ന സുനിൽകുമാർ (42) ആണ് പിടിയിലായത്. ഇയാൾ ഇപ്പോൾ താമസിക്കുന്നത് ഉമ്മന്നൂർ പോസ്​റ്റ്​ ഓഫിസിന് സമീപം എസ്.ബി നിവാസിലാണ്. കഴിഞ്ഞ 17നാണ് മുനിസിപ്പാലിറ്റിയുടെ ഏഴുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എഫ്.എം റിലേ സ്​റ്റേഷനിലെ കേബിളുകളും ഇലക്ട്രോണിക് സാധനങ്ങളും മോഷണം പോയത്. കേസിലെ മറ്റ് രണ്ട് പ്രതികളായ പുനലൂർ തൊളിക്കോട് പരവട്ടം സരസ്വതി നിലയത്തിൽ ചന്ദ്രൻ (39), പിറവന്തൂർ എൽ.പി സ്കൂളിന് സമീപം നിഷ ഭവനിൽ ബാബു എന്ന നിഷാദ് (38) എന്നിവരെ 18ന് പിടികൂടിയിരുന്നു. കൂട്ടാളികൾ അറസ്​റ്റിലായതോടെ ഒളിവിൽപോയ മൂന്നാം പ്രതിക്കായി പുനലൂർ എസ്.ഐ ശരലാലി​ൻെറ നേതൃത്വത്തിൽ അന്വേഷണം ശക്തമാക്കിയിരുന്നു. പ്രതി തിരികെ പുനലൂരിൽ എത്തിയതറിഞ്ഞ് പൊലീസ് നഗരത്തിൽ തെരച്ചിൽ നടത്തിയതി​ൻെറ അടിസ്ഥാനത്തിൽ മഫ്​തിയിലെത്തിയ എ.എസ്.ഐ ആമീനും സംഘവും ടി.ബി ജങ്ഷനിൽനിന്ന്​ പ്രതിയെ പിടികൂടുകയായിരുന്നു. സി.പി.ഒമാരായ അജീഷ്, രജ്ബീർ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അധ്യാപക ഒഴിവ് പുനലൂർ: ഇടമൺ ഗവ. എൽ.പി സ്കൂളിൽ രണ്ട് എൽ.പി.എസ് അസിസ്​റ്റൻറ്, ഒരു അറബിക് അധ്യാപക തസ്​തികളിൽ ഒഴിവുണ്ട്. അഭിമുഖം വെള്ളിയാഴ്ച ഉച്ചക്ക്​ രണ്ടിന് നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം. എൽ.പി.എസ്.എയുടെ പി.എസ്.സി റാങ്ക് ലിസ്​റ്റിലുള്ളവർക്ക് മുൻഗണന. പുനലൂർ: പുനലൂർ ഗവ.എൽ.പി.ജി.എസിൽ ഫുൾടൈം അറബിക് ടീച്ചർ ഒഴിവിലേക്കുള്ള താൽക്കാലിക നിയമനത്തിനുള്ള അഭിമുഖം ശനിയാഴ്ച ഉച്ചക്ക് മൂന്നിന് സ്കൂൾ ഓഫിസിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രഥമാധ്യാപിക കെ. പത്മകുമാരിയമ്മ അറിയിച്ചു. 'കെ.എസ്.ആർ.ടി.സി ജങ്ഷനിലെ അപകാവസ്ഥ ഒഴിവാക്കണമെന്ന്​ യു.ഡി.എഫ്​ പുനലൂർ: പട്ടണമധ്യത്തിൽ കെ.എസ്.ആർ.ടി ജങ്​ഷൻ തീവ്ര അപകടസാധ്യത മേഖലയായിട്ടും പരിഹാരം കാണാതെ അധികൃതർ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്ന് നഗരസഭ യു.ഡി.എഫ് നേതൃത്വം. അശാസ്ത്രീയമായ ഇവിടത്തെ ട്രാഫിക് നിയന്ത്രണങ്ങൾ കാരണം നിരവധി അപകടങ്ങളും മരണങ്ങളും ഇതിനകം ഉണ്ടായി. മലയോര ഹൈവേയുടെ നിർമാണപ്രവർത്തനങ്ങളിൽ​ അലൈൻമൻെറിൽ ആദ്യത്തെതിൽനിന്ന്​ പിന്നീട് മാറ്റം വരുത്തിയതിനെതുടർന്നാണ് റോഡിൽ കയറ്റമുണ്ടായത്. കൃത്യമായ ആസൂത്രണമില്ലാതെ റോഡ് നിർമിച്ചതിനാൽ ജങ്ഷനിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. കോടിക്കണക്കിന് തുക ഇതിനകം ചെലവഴിച്ചിട്ടും മണൽചാക്കും ടാർ വീപ്പയും നിരത്തി അപരിഷ്കൃത രീതിയിൽ വാഹനങ്ങൾ തിരിച്ചുവിടാൻ ശ്രമിക്കുകയാണ്​. നവീകരിച്ച റോഡിൽ ജനം ഏത് വഴി വാഹനങ്ങൾ ഓടിക്കണമെന്ന കൃത്യമായ മാർഗനിർദേശം നൽകാൻപോലും അധികാരികൾക്ക് കഴിയുന്നില്ല. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പോലും നിവൃത്തിയില്ലാത്ത നഗരസഭ കെ.എസ്.ഇ.ബിക്ക് ലക്ഷക്കണക്കിന് രൂപ നൽകി റോഡിന് നടുവിൽ അടുത്തിടെ സ്ഥാപിച്ച വൈദ്യുതി പോസ്​റ്റുകൾ മാറ്റണമെന്ന നിർദേശമാണ് ഇപ്പോഴുള്ളത്. അപകടങ്ങളിൽ പൊലിയുന്ന മനുഷ്യജീവനുകൾ വിലപ്പെട്ടതാണെന്ന ബോധം അധികൃതർക്ക് ഉണ്ടാകണമെന്ന് യു.ഡി.എഫ് നഗരസഭ പാർലമൻെററി പാർട്ടി ലീഡർ ജി. ജയപ്രകാശ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.