കൊല്ലം: ശങ്കരമംഗലം ഗവ.എച്ച്.എസ്.എസിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ചികിത്സാകേന്ദ്രത്തിലെ ഉപകരണങ്ങൾ അനുവാദമില്ലാതെ സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകിയ സംഭവത്തിൽ വിചിത്രവാദവുമായി ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോഗ്രാം മാനേജർ (ഡി.പി.എം). ജില്ല പഞ്ചായത്ത് ഡ്രൈവർ ഉൾപ്പെട്ട യോഗത്തിലാണ് തീരുമാനമെടുത്തതെന്നാണ് ഡി.പി.എം രേഖാമൂലം അറിയിച്ചത്. സംഭവം അറിഞ്ഞിട്ടുപോലുമില്ലെന്ന് കോവിഡ് ചികിത്സാകേന്ദ്രത്തിൽ മുഴുവൻ സമയ പ്രവർത്തകനായിരുന്ന, ജില്ല പഞ്ചായത്തിലെ ഡ്രൈവർ സഞ്ജയ് മറുപടി നൽകി. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ കിടക്ക, കസേര, ടി.വി, റഫ്രിജറേറ്റർ, കൂളർ എന്നിവ ജില്ല പഞ്ചായത്തിൻെറയും കലക്ടറുടെയും അറിവില്ലാതെ സംഘടനകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും നൽകിയിരുന്നു. സംഭവം വിവാദമായതോടെയാണ് കഴിഞ്ഞദിവസം വിശദീകരണം നൽകിയത്. വിവിധ ഉദ്യോഗസ്ഥരുടെയും പ്രതിനിധികളുടെയും യോഗത്തിലാണ് ഉപകരണങ്ങൾ നൽകാൻ തീരുമാനമെന്നാണ് വിശദീകരണം. യോഗത്തിൽ ജില്ല പഞ്ചായത്ത് പ്രതിനിധിയായി ഡ്രൈവർ സഞ്ജയ് പങ്കെടുത്തെന്നും പറഞ്ഞു. ഡി.പി.എമ്മിനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ ജില്ല പഞ്ചായത്ത് കലക്ടർക്ക് കത്തുനൽകി. അഞ്ച് കോടി രൂപ ചെലവിട്ട് കെ.എം.എം.എൽ ആണ് 854 കിടക്കകളും അനുബന്ധ സൗകര്യവും സ്കൂളിലും ഗ്രൗണ്ടിലുമായി ഒരുക്കിയത്. ഇതിൽ സ്കൂളിൽ ഒരുക്കിയ 250 കിടക്കകളാണ് ഉപയോഗിക്കേണ്ടി വന്നത്. ഉപകരണങ്ങൾ നൽകുന്നുവെന്നറിഞ്ഞ് കസേരകൾ ആവശ്യപ്പെട്ട കെ.എം.എം.എല്ലിന് പോലും നൽകിയില്ലെന്ന് അംഗം സി.പി. സുധീഷ് കുമാർ യോഗത്തിൽ അറിയിച്ചു. എംപ്ലോയ്മൻെറ് ഓഫിസർക്കെതിരെ നടപടി വേണമെന്ന് ജില്ല പഞ്ചായത്ത് കൊല്ലം: ആശുപത്രി പരിപാലന സമിതിയുടെ (എച്ച്.എം.സി) നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ നടത്തുന്ന താൽക്കാലിക നിയമനങ്ങൾ നിർത്തിവെക്കണമെന്ന് കാട്ടി കത്തുനൽകിയ എംപ്ലോയ്മൻെറ് ഓഫിസർക്കെതിരെ നടപടി വേണമെന്ന് ജില്ല പഞ്ചായത്ത് യോഗം. എംപ്ലോയ്മൻെറ് എക്സ്ചേഞ്ച് മുഖേന മാത്രമേ നിയമനം നടത്താവുമെന്ന് കാട്ടി ഓഫിസർ കത്ത് നൽകിയത് സർക്കാറിൻെറ പൊതുനിയമങ്ങൾക്ക് എതിരാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സാം കെ. ഡാനിയേൽ പറഞ്ഞു. എംപ്ലോയ്മൻെറ് ഓഫിസർ വിവാദ ഉത്തരവിട്ടതിൽ അന്വേഷണം നടത്തി മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടും. ഡയാലിസിസ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ്, ഡ്രൈവർ തസ്തികകളിലേക്കാണ് അഭിമുഖം നടന്നത്. ആശുപത്രി പരിപാലന സമിതിയുടെ ഫണ്ട് ഉപയോഗിച്ച് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനമാണ്. സർക്കാർ മാനദണ്ഡം പാലിച്ച് പരസ്യം നൽകി, യോഗ്യതാമാനദണ്ഡം പാലിച്ചശേഷമാണ് നിയമനം നടത്തുന്നതെന്നും പ്രസിഡൻറ് പറഞ്ഞു. ജില്ലാ പ്രവേശനോത്സവം നവംബർ ഒന്നിന് ശാസ്താംകോട്ട സ്കൂളിൽ നടത്തും. ജില്ല ആശുപത്രിയിലേക്കും വിക്ടോറിയ ആശുപത്രിയിലേക്കുമുള്ള വഴി കൈയേറിയ കച്ചവടക്കാരെ ഉടൻ ഒഴിപ്പിക്കും. ഡി.എം.ഒ യോഗത്തിൽ പങ്കെടുക്കാത്തതിനെ അംഗങ്ങൾ വിമർശിച്ചു. വൈസ് പ്രസിഡൻറ് സുമലാൽ, അംഗങ്ങളായ ആർ. രശ്മി, എസ്. സോമൻ, സി. അംബികാകുമാരി, അനന്ദുപിള്ള, പ്രിജി ശശിധരൻ, എ. ആശാദേവി, എസ്. ശെൽവി, സി. ബാൾഡുവിൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.