വണ്ടിയിടിച്ച് കുരങ്ങിന് ദാരുണാന്ത്യം

ശാസ്താംകോട്ട: വാഹനമിടിച്ച് കുരങ്ങിന് ദാരുണാന്ത്യം. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതരയോടെ ശാസ്താംകോട്ട ആൽത്തറ വിള ജങ്ഷനു സമീപമാണ് സംഭവം. റോഡ് മുറിച്ചുകടന്നപ്പോൾ വാഹനം ഇടിച്ചതാകാമെന്ന് കരുതുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. പ്രദേശവാസികൾ മറവ് ചെയ്യാൻ ശ്രമിച്ചപ്പോൾ മറ്റ് കുരങ്ങുകൾ അക്രമാസക്തമായതിനാൽ നടന്നില്ല. മുൻ ഗ്രാമ പഞ്ചായത്തംഗം എസ്. ദിലീപ് കുമാറിനെ വിവരമറിയിച്ചതിനെ തുടർന്ന് അദ്ദേഹമെത്തി മറവ് ചെയ്തു. പൊതു സ്ഥലങ്ങളിൽ കഴിയുന്ന ചന്തകുരങ്ങ് എന്ന വിഭാഗത്തി​ൻെറ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുന്നത് ശാസ്താംകോട്ട മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്​ടിക്കുന്നത്. ഭക്ഷണം കിട്ടാതെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന ഇവകൂട്ടമായെത്തി കാർഷിക വിളകളും തുണികളും വീട്ടുപകരണങ്ങളും നശിപ്പിക്കുന്നത് പതിവാണ്. വാഹനങ്ങളിടിച്ച് കുരങ്ങുകൾ ചാകുന്നതും വ്യാപകമായിട്ടുണ്ട്. വനം വകുപ്പി​ൻെറ നേതൃത്വത്തിൽ കുറെ കുരങ്ങുകളെ പിടികൂടി വനത്തിൽ വിടണമെന്ന് ആവശ്യം ഉയർന്നിട്ടു​െണ്ടങ്കിലും ഇനിയും നടപടിയുണ്ടായിട്ടില്ല. 'ശിശുക്ഷേമസമിതിക്കെതിരെ നടപടിവേണം' കൊല്ലം: അമ്മയുടെ പരാതി ലഭിച്ചിട്ടും അവരുടെ അനുമതിയി​ല്ലാതെ നിയമവിരുദ്ധമായി ദത്ത്​ നൽകി അപമാനിച്ച ശിശു​േക്ഷമ സമിതിയുടെ ഭരണസമിതി പിരിച്ചുവിട്ട്​ നടപടികൾ സ്വീകരിക്കണമെന്ന്​ സോഷ്യലിസ്​റ്റ്​ പാർട്ടി സംസ്ഥാന പ്രസിഡൻറ്​ കായിക്കര ബാബു ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.