മാതൃസഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്​റ്റിൽ

പാരിപ്പള്ളി: മാതൃസഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പാരിപ്പള്ളി പൊലീസ് അറസ്​റ്റ്​ ചെയ്തു. കല്ലുവാതുക്കൽ കുന്നുംപുറം ചരുവിള പുത്തൻവീട്ടിൽ അനന്തകുമാറാണ് (23) അറസ്​റ്റിലായത്. പാരിപ്പള്ളി പാമ്പുറം ചിറയിൽ പുത്തൻവീട്ടിൽ ഉണ്ണിയെ (45) ആണ് ഇയാൾ കൊലപ്പെടുത്താൻ ശ്രമിച്ചത്. അനന്തകുമാറും സുഹൃത്തുക്കളും ചേർന്ന് അമ്മാമ്മയായ ഗോമതിയെ ​ൈകയേറ്റം ചെയ്തതിനെ ഉണ്ണിയും സഹോദരങ്ങളും ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ഗോമതിയെ മർദിച്ചതിന് പ്രതിക്കെതിരെ പാരിപ്പള്ളി പൊലീസ് നേര​േത്ത കേസ് എടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.