ചവറയില്‍ ആഫ്രിക്കന്‍ ഒച്ച്​ ശല്യം രൂക്ഷം

ചിത്രം- ചവറ: മഴ ശക്തമായതിനെ തുടര്‍ന്ന് ചവറയില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായി. പല വീടുകളുടെയും ഭിത്തികളിലും മതിലുകളിലും കൃഷിയിടങ്ങളിലും ഇവ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ നാട്ടുകാർ ദുരിതത്തിലാണ്. കൃഷ്ണന്‍നടക്ക്​ സമീപത്തെ വീടുകളിലാണ് ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടെത്തിയത്. മറ്റു ചില വാര്‍ഡുകളിലും ഇവയെ കണ്ടെത്തി. ഉപ്പ് വിതറി ഒച്ചുകളെ തുരത്താനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ഒച്ചുകള്‍ ആന്‍ജിയോ സ്ട്രാഞ്ചെലിസ് എന്ന വിരയുടെ വാഹകരായതിനാല്‍ ഇസ്‌നോഫില്ലിക് മെനിഞ്ചെറ്റിസ് രോഗം പരത്തുകയും ചെയ്യുമെന്ന പേടിയിലാണ് പ്രദേശവാസികള്‍. പച്ചിലകള്‍ കൂട്ടിവെച്ച് ചീയുമ്പോള്‍ ഒച്ചുകള്‍ എത്തുമെന്നും അപ്പോള്‍ കൂട്ടമായി നശിപ്പിക്കാമെന്നുമാണ് കൃഷി വകുപ്പ്​ ഉദ്യോഗസ്ഥര്‍ നില്‍കുന്ന നിര്‍ദേശം. അതോടൊപ്പം ഒച്ചുകളെ തൊടരുതെന്നും ഇവയുടെ ശരീരത്തിലൂടെ വരുന്ന കൊഴുത്ത സ്രവം ശരീരത്തില്‍ പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അവർ അറിയിച്ചു. പച്ചക്കറികള്‍ നന്നായി കഴുകി ഉപയോഗിക്കണമെന്നും ബന്ധപ്പെട്ടവര്‍ നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.