മഴ: ആവശ്യമെങ്കിൽ കല്ലട ഡാമി​െൻറ ഷട്ടർ കൂടുതൽ ഉയർത്തും

മഴ: ആവശ്യമെങ്കിൽ കല്ലട ഡാമി​ൻെറ ഷട്ടർ കൂടുതൽ ഉയർത്തും * കലക്ടറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു കൊല്ലം: ശക്തമായ മഴയിൽ മൂന്നു ഷട്ടറുകളും 30 സെ.മീറ്റര്‍ വീതം ഉയര്‍ത്തിയ കല്ലട ഡാമിൽ ആവശ്യമെങ്കില്‍ ഇത് 60 സെ.മീറ്ററാക്കും. ജില്ലയിലെ മഴക്കെടുതികള്‍ തടയുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ കലക്ടര്‍ അഫ്‌സാനാ പര്‍വീണി​ൻെറ അധ്യക്ഷതയില്‍ ചേർന്ന അവലോകന യോഗത്തിലാണ്​ തീരുമാനം. എല്ലാ താലൂക്ക് തഹസില്‍ദാര്‍മാരും 24 മണിക്കൂര്‍ ഡ്യൂട്ടിയിലാണ്. പത്തനാപുരം താലൂക്കിലെ പട്ടാഴി വടക്ക് വില്ലേജില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. മരങ്ങള്‍ വീണത് മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. കോവിഡിൽ ജില്ലയില്‍ ആദ്യ ഡോസ് വാക്‌സിനേഷന്‍ 92.4 ശതമാനമായി. 44 ശതമാനം പേര്‍ക്കാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കിയത്. കോവിഡ് ടി.പി.ആര്‍ കുറഞ്ഞുവരുന്ന പ്രവണതയാണ് നിലനില്‍ക്കുന്നതെന്ന്​ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. സന്ധ്യ അറിയിച്ചു. സ്‌കൂളുകളിലും കോളജുകളിലും പ്രവര്‍ത്തിക്കുന്ന ഡി.സി.സി, സി.എഫ്.എല്‍.ടി.സികള്‍ മാറ്റുന്നത് പുരോഗമിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ അറിയിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ സര്‍ട്ടിഫിക്കറ്റ് കാലതാമസമില്ലാതെ അനന്തരാവകാശികള്‍ക്ക് അനുവദിക്കണമെന്ന് കലക്ടര്‍ നിർദേശിച്ചു. സ്‌കൂളുകളിലെ ശുചീകരണം പി.ടി.എകളുടെ സഹകരണത്തോടെ അതിവേഗം പൂര്‍ത്തിയാക്കണമെന്ന് മേയര്‍ പ്രസന്ന ഏണസ്​റ്റ്​ ആവശ്യപ്പെട്ടു. സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, എ.ഡി.എം എന്‍. സാജിതാ ബീഗം, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.