'കേരഫെഡ് തൊഴിലാളി സമരം ഒത്തുതീർക്കണം'

കരുനാഗപ്പള്ളി: കേരഫെഡിൽ തൊഴിലാളികൾ നടത്തുന്ന അനിശ്​ചിതകാല സമരം ഒത്തുതീർക്കാൻ മാനേജ്മൻെറ് തയാറാകണമെന്ന് വിവിധ ട്രേഡ് യൂനിയൻ നേതാക്കൾ ആവശ്യപ്പെട്ടു. കേരഫെഡി​ൻെറ കരുനാഗപ്പള്ളി, കോഴിക്കോട് പ്ലാൻറുകളും സ്​റ്റോക്ക് പോയൻറ്, ഹെഡ് ഓഫിസ് ഉൾപ്പെടെ മേഖലകളും സമരത്തെ തുടർന്ന് സ്തംഭനാവസ്ഥയിലാണ്. തിങ്കളാഴ്ച കരുനാഗപ്പള്ളി പ്ലാൻറിന് മുന്നിൽ നടന്ന സമരകേന്ദ്രം സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ എന്നിവർ സന്ദർശിച്ചു. തൊഴിലാളികളുടെ പ്രയത്നത്താൽ ലാഭത്തിൽ പോകുന്ന സ്ഥാപനത്തിൽ ന്യായമായ ആനുകൂല്യങ്ങൾ നൽകാൻ മാനേജ്മൻെറ് തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഗോപകുമാർ അധ്യക്ഷത വഹിച്ചു. പി.ആർ. വസന്തൻ, ചിറ്റുമൂല നാസർ, വി. ദിവാകരൻ, എ. അനിരുദ്ധൻ, ആർ. സോമൻപിള്ള, രവികുമാർ, പി.ജി. വിജയകുമാർ എന്നിവർ സംസാരിച്ചു. കാപ്​ഷൻ: കേരഫെഡ്​ കരുനാഗപ്പള്ളി പ്ലാൻറിന് മുന്നിൽ നടക്കുന്ന സമരത്തെ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ അഭിസംബോധന ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.