പ്രാദേശിക ക്ലബുകളുമായി സഹകരിച്ച് സ്‌കൂളുകൾ ശുചീകരിക്കും

​െകാല്ലം: സ്‌കൂള്‍ തുറക്കുന്നതിന്​ മുന്നോടിയായി പ്രാദേശിക ക്ലബുകളുമായി സഹകരിച്ച് സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങൾ നടത്താൻ യുവജനക്ഷേമ ബോര്‍ഡി​ൻെറ യൂത്ത് കോഓഡിനേറ്റര്‍മാരുടെ യോഗം തീരുമാനിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ സാം കെ. ഡാനിയേൽ അധ്യക്ഷതവഹിച്ചു. സ്ത്രീ സമത്വത്തിനായുള്ള സമം കാമ്പയിനിലും സജീവമായ പങ്കാളിത്തം ഉറപ്പാക്കും. യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, ജില്ല പ്രോഗ്രാം ഓഫിസര്‍ ഷീജ, ജില്ല കോഓഡിനേറ്റര്‍ അഡ്വ. എസ്. ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുന്‍ഗണനാ റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു ​െകാല്ലം: അനര്‍ഹരായവര്‍ കൈവശം വെച്ചിരുന്ന മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ തിരികെ ഏല്‍പ്പിച്ചതിനെതുടര്‍ന്ന് കൊല്ലം താലൂക്കിലെ അര്‍ഹതപ്പെട്ട 6291 കുടുംബങ്ങള്‍ക്ക് മുന്‍ഗണന റേഷന്‍ കാര്‍ഡ് അനുവദിച്ചു. കാര്‍ഡുകളുടെ വിതരണം കലക്ടര്‍ അഫ്‌സാന പര്‍വീണ്‍ നിര്‍വഹിച്ചു. അര്‍ഹതയുള്ള ബാക്കി കുടുംബങ്ങള്‍ക്കുള്ള വിതരണം നവംബര്‍ ഒന്നിന് പൂര്‍ത്തിയാക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ ടി. ഗാനാദേവി അറിയിച്ചു. ചടങ്ങില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ ബി. വില്‍ഫ്രഡ്, സീനിയര്‍ സൂപ്രണ്ട് ജി.എസ്. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.