വൈശാഖി​െൻറ സംസ്​കാരം വ്യാഴാഴ്​ച

വൈശാഖി​ൻെറ സംസ്​കാരം വ്യാഴാഴ്​ച ഒായൂർ: ജമ്മു-കശ്മീരിലെ പൂഞ്ചില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ വീരമൃത്യുവരിച്ച ​ൈസനികൻ വൈശാഖി​ൻെറ മൃതദേഹം വ്യാഴാഴ്​ച നാട്ടിലെത്തിച്ച്​ സംസ്​കരിക്കും. ജമ്മു-കശ്മീരില്‍നിന്ന് ബുധനാഴ്ച രാവിലെ 11 ന്​ ന്യൂഡല്‍ഹിയിൽ മൃതദേഹം ഔദ്യോഗികമായി ഏറ്റുവാങ്ങിയശേഷം, രാത്രി 8.30ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തിക്കും. തുടർന്ന്​, പാങ്ങോട് മിലിട്ടറി ക്യാമ്പിലേക്ക്​ കൊണ്ടുപോകുമെന്ന്​ കൊടിക്കുന്നിൽ സുരേഷ്​്​ എം.പി അറിയിച്ചു. അവിടെ നിന്ന്​ വ്യാഴാഴ്​ച രാവിലെ സൈനിക ആംബുലന്‍സില്‍ ഓടനാവട്ടം കുടവട്ടൂരിലെത്തിക്കും. വൈശാഖ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ കുടവട്ടൂര്‍ ഗവ. യു.പി.എസില്‍ പൊതുദര്‍ശനത്തിനുവെച്ച ശേഷം മൃതദേഹം വീട്ടിലേക്ക്​ കൊണ്ടുവരും. തുടർന്ന്​ സൈന്യത്തി​ൻെറ ഔദ്യോഗിക അന്ത്യോപചാരത്തിനുശേഷം സംസ്​കാരം വീട്ടുവളപ്പില്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.