(ചിത്രം) ചവറ: പന്മന നെറ്റിയാട് പൗരസമിതിയും കണ്ണൻകുളങ്ങര വാർഡ് മെംബർ ഷംനാ റാഫിയും ചേർന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സേഫ്റ്റി ഷൂ, യൂനിഫോം, മൊബൈൽ ഫോൺ എന്നിവ നൽകി. വിതരണോദ്ഘാടനം ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ നിർവഹിച്ചു. പൗരസമിതി പ്രസിഡൻറ് നെറ്റിയാട്ട് റാഫി അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ഷംന റാഫി, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ, അധ്യാപക അവാർഡ് ലഭിച്ച എം.എ അബ്ദുൽ ഷുക്കൂർ, എം.ബി.ബി.എസിൽ ബിരുദം നേടിയ നിരഞ്ജന എന്നിവരെ പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ ആദരിച്ചു. നടൻ ടി.പി. മാധവൻ മൊബൈൽ ഫോൺ വിതരണം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് സന്തോഷ് തുപ്പാശ്ശേരിൽ, സി.പി. സുധീഷ് കുമാർ, പന്മന പഞ്ചായത്ത് വൈസ് പ്രസിഡൻറ് മാമൂലയിൽ സേതുക്കുട്ടൻ, നല്ലാന്തറയിൽ യൂസുഫ്കുഞ്ഞ്, കെ.എ. നിയാസ്, പ്രസന്നൻ ഉണ്ണിത്താൻ, പന്മന ബാലകൃഷ്ണൻ, സജീവ്, ഷാജി പുള്ളുവൻറയ്യത്ത്, കിഴവറത്ത് നിസാം എന്നിവർ പങ്കെടുത്തു. കാര്‍ഷിക പോഷക ഉദ്യാന കാമ്പയിന്‍ കൊല്ലം: വിഷരഹിത പച്ചക്കറികളും പഴവര്‍ഗങ്ങളും ലഭ്യമാക്കുന്നതിന് കുടുംബശ്രീ സംസ്ഥാന മിഷന്‍ എല്ലാ ഗ്രാമപഞ്ചായത്തുകളിലും വാര്‍ഡ്തല കാര്‍ഷിക പോഷക ഉദ്യാനങ്ങള്‍ ഒരുക്കും. ജില്ലതല ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4.30ന് എന്‍.ജി.ഒ യൂനിയന്‍ ഹാളില്‍ മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം കൊല്ലം: സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹികസുരക്ഷാ ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സിക്ക് ശേഷം സര്‍ക്കാറിൻെറ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റെഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികള്‍ക്കാണ് ആനുകൂല്യം. 30ന് മുമ്പോ അല്ലെങ്കില്‍ കോഴ്സില്‍ ചേര്‍ന്ന് 45 ദിവസത്തിനകമോ അപേക്ഷ ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍ക്ക് നൽകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.