യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്​റ്റിൽ

(ചിത്രം) കൊല്ലം: കളീയിക്കൽ കടപ്പുറത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിലായി. മുണ്ടയ്ക്കൽ തിരുവാതിര നഗർ കൊണ്ടേത്ത് തെക്കതിൽ കെ. കുഞ്ഞുമോൻ (51) ആണ് പിടിയിലായത്. അയൽവാസിയായ ഉണ്ണികൃഷ്ണൻ എന്ന യുവാവ് ഇയാളുടെ വീട്ടി​ൻെറ കതകിൽ തട്ടിവിളിച്ചത് ഇഷ്​ടപ്പെടാതിരുന്നതിനാലാണ് ആക്രമിച്ചത്. തിങ്കളാഴ്ച പുലർച്ച യുവാവ് വീടി​ൻെറ കതകിൽ തട്ടിയതിനെ തുടർന്ന് ഇയാൾ അസഭ്യം വിളിച്ചുകൊണ്ട് പിടിച്ചുതള്ള​ുകയായിരുന്നു. തറയിൽ വീണ യുവാവി​ൻെറ കാൽ കമ്പി വടി കൊണ്ടടിച്ചും നെറ്റിയിലും തലയിലും കത്തി ​െവച്ച് കുത്തിയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഈസ്​റ്റ്​ ഇൻസ്​പെക്ടർ ആർ. രതീഷി​ൻെറ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്, രാജ്മോഹൻ, എസ്​.സി.പി.ഒ പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ്​ ചെയ്തു. നേതൃയോഗം ഇന്ന് കൊല്ലം: ജില്ല കോൺഗ്രസ്​ കമ്മിറ്റി നേതൃയോഗം വെള്ളിയാഴ്ച വൈകീട്ട്​ മൂന്നിന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്യുമെന്ന് പ്രസിഡൻറ് പി. രാജേന്ദ്രപ്രസാദ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.