ഹർത്താൽ: കര്‍ഷക സമിതി കിസാൻ പഞ്ചായത്തും പ്രകടനവും നടത്തും

കൊല്ലം: 27ന്​ ഇടതുപക്ഷ കര്‍ഷക സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഹര്‍ത്താലി​ൻെറ പ്രചരണാർഥം 25ന് വില്ലേജുകളിൽ വൈകീട്ട് നാലുമുതല്‍ ആറു വരെ കിസാന്‍ പഞ്ചായത്തും, 26ന്​ വാര്‍ഡിൽ പന്തം കൊളുത്തി പ്രകടനവും നടത്തും. 27ന് ഹർത്താൽ ദിനത്തിൽ, കവലകള്‍ തോറും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ഷകരും തൊഴിലാളികളും ഒത്തുചേരുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി. ബാള്‍ഡുവിന്‍ (കേരള കര്‍ഷക സംഘം), നളിനാക്ഷന്‍ (കിസാന്‍ സഭ), അയത്തില്‍ അപ്പുക്കുട്ടന്‍ (കിസാന്‍ ജനത), പെരിനാട് വിജയന്‍ (കേരള കര്‍ഷക യൂനിയന്‍ ), സുരേഷ് ശര്‍മ (കെ.എസ്.കെ.എസ്) എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.