സ്വകാര്യ ലാബിൽനിന്ന് രണ്ടരലക്ഷം കവർന്നു

കൊട്ടാരക്കര: നഗരമധ്യത്തിലെ സ്വകാര്യ ലാബിൽനിന്ന് രണ്ടര ലക്ഷത്തോളം രൂപ കവർന്നു. ലോക്കറിൽ സൂക്ഷിച്ച പണമാണ് നഷ്​ടമായത്. കൊട്ടാരക്കര വീനസ് മുക്കിന് സമീപത്തെ ഡി.ഡി.ആർ.സി ലാബിൽ തിങ്കളാഴ്ച രാത്രിയാണ് കവർച്ച നടന്നത്. ലാബിൽ കയറിയ മോഷ്​ടാവ് മാനേജറുടെ മുറിയിലെ ലോക്കർ തുറന്ന് പ്രത്യേക അറയിൽ സൂക്ഷിച്ച പണപ്പെട്ടി കടത്തിക്കൊണ്ടുപോവുകയായിരുന്നു. ലോക്കറി​ൻെറ താക്കോൽ എടുത്തിടത്തുതന്നെ വെക്കുകയും ചെയ്തു. സെക്യൂരിറ്റി ജീവനക്കാർ വസ്ത്രംമാറുന്ന മുറി വഴിയാണ് രക്ഷപ്പെട്ടത്. കൊട്ടാരക്കര പൊലീസ്​ പരിശോധന നടത്തി. നാലുദിവസമായി ഇവിടുത്തെ സി.സി.ടി.വി കാമറകൾ പ്രവർത്തിച്ചിരുന്നില്ലെന്ന് കണ്ടെത്തി. നാളുകളായി കൊട്ടാരക്കര മേഖലയിൽ മോഷണം വർധിച്ചുവരുന്നുണ്ട്. കഴിഞ്ഞദിവസം റെയിൻബോ നഗറിൽ നാല്​ വീടുകളിൽ മോഷണം നടന്നു. ഒരുമാസം മുമ്പ്​ കിഴക്കേതെരുവിൽ അടച്ചിട്ട വീട്ടിൽ വൻ കവർച്ച നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.