ആനത്താരയിൽ കണ്ടെത്തിയ കാട്ടുപോത്തിെൻറ ജഡം സംസ്കരിച്ചു

ആനത്താരയിൽ കണ്ടെത്തിയ കാട്ടുപോത്തിൻെറ ജഡം സംസ്കരിച്ചു പുനലൂർ: പത്തനാപുരം വനം റേഞ്ചിലെ മാമ്പഴത്തറ-ചാലിയക്കര കാനന പാതയിൽ നാരാങ്ങച്ചാലിലെ ആനത്താരയിൽ കഴിഞ്ഞദിവസം കണ്ടെത്തിയ കാട്ടുപോത്തിൻെറ ജഡം പോസ്​റ്റുമോർട്ടത്തിന് ശേഷം സംസ്കരിച്ചു. ആനയുടെ ആക്രമണത്തിലോ വെടികൊണ്ടോ അല്ല മരണമെന്ന് പോസ്​റ്റ്​മോർട്ടത്തിൽ സ്ഥിരീകരിച്ചതായി പത്തനാപുരം റേഞ്ച് ഓഫിസർ ബി. ദിലീപ് പറഞ്ഞു. ആന്തരികാവയവങ്ങൾ രാസപരിശോധനക്കയച്ചു. ഇത് ലഭിച്ചതിന് ശേഷമേ മരണകാരണം കൂടുതൽ വ്യക്തമാകൂ. വനംവകുപ്പിൻെറ വെറ്ററിനറി ഡോക്ടർമാരായ സിബി, ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ പോസ്​റ്റ്​മോർട്ടം നടത്തിയത്. മെറ്റൽ ഡിറ്റക്​ടർ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഒമ്പത്​ വയസ്സുള്ള കാട്ടുപോത്തിൻെറ ജഡം കണ്ടെത്തിയത്. സമീപത്ത് ആനയുടെ കാൽപ്പാടുണ്ടായിരുന്നതിനാൽ ആനയുടെ ആക്രമത്തിൽ ചത്തതാകാമെന്ന് സംശയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.