മെഗാ വാക്‌സിനേഷന്‍ ക്യാമ്പ്

കുളത്തൂപ്പുഴ: 18 വയസ്സിന്​ മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കി സമ്പൂര്‍ണ വാക്‌സിനേറ്റഡ് ഗ്രാമമെന്ന പദവി നേടുന്നതിന്​ കുളത്തൂപ്പുഴയില്‍ ബുധനാഴ്ച മെഗാ ക്യാമ്പ് സംഘടിപ്പിക്കും. കോവിഡ് ബാധിച്ച് 90 ദിവസമെത്തിയവർക്കും ഒന്നാം ഡോസ് കുത്തിവെപ്പെടുക്കുന്നതിന്​ ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തവർക്കും ഒന്നാം ഡോസ് നല്‍കുന്നതിനാണ് ക്യാമ്പ്‌. കിടപ്പു രോഗികൾക്ക്​ വീടുകളിലെത്തി കുത്തിവെപ്പ് നല്‍കുമെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.