വേളമാനൂര്‍ ഗവ യു.പി സ്‌കൂള്‍ കെട്ടിടം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കൊല്ലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​ൻെറ ഭാഗമായി കല്ലുവാതുക്കല്‍ പഞ്ചായത്തിലെ വേളമാനൂര്‍ ഗവ. യു.പി സ്‌കൂളിലെ ബഹുനില കെട്ടിടത്തി​ൻെറ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. 2017-18 പ്ലാന്‍ ഫണ്ടിലൂടെ ഒരു കോടി രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. മൂന്ന്​ നിലകളിലായി ആറ് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. ചടങ്ങില്‍ കല്ലുവാതുക്കല്‍ പഞ്ചായത്ത് പ്രസിഡൻറ്​ എസ്. സുദീപ, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ എന്‍. സദാനന്ദന്‍ പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എസ്. സത്യപാലന്‍, എച്ച്.എം ഇന്‍ചാര്‍ജ് എന്‍.കെ‍. ജിഷ, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.