സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തിരിച്ചറിയണം -കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവി

-ചിത്രം- കൊട്ടിയം: സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കി മുതലെടുപ്പിന്​ ശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ കടയ്ക്കൽ അബ്​ദുൽ അസീസ് മൗലവി. അബ്​ദുന്നാസിർ മഅ്​ദനിക്കെതിരെ തെറ്റായ പ്രസ്താവന നടത്തി ജുഡീഷ്യറിയെ അപമാനിച്ച കേന്ദ്രമന്ത്രി വി. മുരളീധര​ൻെറ നടപടിക്കെതിരെ സിറ്റിസൺ പ്രൊട്ടക്​ഷൻ ഫോറം സംസ്ഥാന കമ്മിറ്റി നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വർഗീയ കലാപം ഉണ്ടാക്കുന്ന നടപടികളും പ്രസ്താവനകളും ആരുടെയും ഭാഗത്തുനിന്ന്​ ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. സിറ്റിസൺ പ്രൊട്ടക്​ഷൻ ഫോറം സംസ്ഥാന പ്രസിഡൻറ് മൈലക്കാട് ഷാ അധ്യക്ഷതവഹിച്ചു. മണക്കാട് സെൻട്രൽ ജുമാമസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി പനവൂർ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ല പ്രസിഡൻറ്​ മുഹ്സിൻ കോയാ തങ്ങൾ അൽ ഹൈദറൂസി പ്രാർഥനക്ക് നേതൃത്വം നൽകി. അബു മുഹമ്മദ് ഇദ്രീസ് ഷാഫി വിഷയാവതരണം നടത്തി. ഇ.ആർ. സിദ്ദീഖ് മന്നാനി, പനവൂർ വൈ. സഫീർഖാൻ മന്നാനി, പി.ഡി.പി ജില്ല ജനറൽ സെക്രട്ടറി ബ്രൈറ്റ് സെയ്ഫുദ്ദീൻ, എൻ. ശശികുമാർ, ഹസ്ബുല്ല തങ്ങൾ അൽഖാഖവി, എസ്. അയ്യൂബ് ഖാൻ മഹ്ളരി, നൈസാം സഖാഫി, നൗഷാദ് മുസ്​ലിയാർ പള്ളിമുക്ക് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.