സര്‍ക്കാര്‍ ഓഫിസുകൾ നവീകരണ പാതയിൽ -മന്ത്രി ബാലഗോപാല്‍

-ചിത്രം- കൊല്ലം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളെല്ലാം നവീകരണ പാതയിലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാൽ പറഞ്ഞു‍. ജില്ല സബ്ട്രഷറി, പെന്‍ഷന്‍ പേമൻെറ് ട്രഷറി എന്നിവക്കായി ആശ്രാമത്ത് നിര്‍മിച്ച കെട്ടിട സമുച്ചയം നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പുതിയ കോടതി സമുച്ചയം നിര്‍മിക്കുന്നതിന് ഭരണാനുമതി നല്‍കി. എന്‍.ജി.ഒ ക്വാർട്ടേഴ്‌സും വൈകാതെ നിര്‍മിക്കും. 36 ട്രഷറികളുടെ നവീകരണം നടക്കുകയാണ്. 20 എണ്ണം ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. എം. മുകേഷ് എം.എല്‍.എ അധ്യക്ഷതവഹിച്ചു. എം. നൗഷാദ് എം.എല്‍.എ, കൗണ്‍സിലര്‍ ഹണി, ട്രഷറി ഡയറക്ടര്‍ എ.എം. ജാഫര്‍, ജില്ല ട്രഷറി ഓഫിസര്‍ വി. ലത എന്നിവര്‍ പങ്കെടുത്തു. അഷ്​ടമുടി പുനരുജ്ജീവനം ജനകീയമായി നടപ്പാക്കും -മന്ത്രി -ചിത്രം- കൊല്ലം: അഷ്​ടമുടിക്കായൽ പുനരുജ്ജീവന പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. കൊല്ലം കോര്‍പറേഷ​ൻെറ നേതൃത്വത്തില്‍ അഷ്​ടമുടിക്കായല്‍ വീണ്ടെടുക്കുന്നതിനായി നടത്തുന്ന യജ്ഞത്തി​ൻെറ ഭാഗമായ വിവരശേഖരണ കായല്‍യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കായല്‍ നവീകരണ പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. വിവരശേഖരണ റിപ്പോര്‍ട്ട് മേയര്‍ പ്രസന്ന ഏണസ്​റ്റ്​ മന്ത്രിക്ക് കൈമാറി. റിപ്പോർട്ടി​ൻെറ അടിസ്ഥാനത്തില്‍ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് മേയര്‍​ പറഞ്ഞു. കോർപറേഷന്‍ അടിയന്തരമായി ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക്​ കൗണ്‍സില്‍ തീരുമാനമെടുക്കും. 50 ലക്ഷം രൂപ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായും 50 ലക്ഷം ലിങ്ക് റോഡ് നവീകരണത്തിനും വിനിയോഗിക്കും. ​േഫ്ലാട്ടിങ്​ ഗാര്‍ഡനും മ്യൂസിക് ഫൗണ്ടനും സജ്ജീകരിക്കും. മാര്‍ച്ച് 31നകം പദ്ധതി പൂര്‍ത്തീകരിക്കാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നത്. ശുചീകരണവാരമായ ഒക്ടോബര്‍ രണ്ടുമുതല്‍ എട്ടുവരെ ശുചീകരണ യജ്ഞം സംഘടിപ്പിക്കും. വിവിധ വകുപ്പുകളുടെ സഹായത്തോടെ പ്ലാസ്​റ്റിക് വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. കായല്‍യാത്രയുടെ ഫ്ലാഗ് ഓഫ് ലിങ്ക് റോഡില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി നിര്‍വഹിച്ചു. കായല്‍ സംരക്ഷണത്തിനായി ജില്ലതല ശില്‍പശാലയും പഞ്ചായത്തുതല ശിൽപശാലകളും നടത്തിയിരുന്നു. എം.എല്‍.എമാരായ എം. മുകേഷ്, എം. നൗഷാദ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ സുമ ലാല്‍, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.