കിഴക്കേ കല്ലടയിൽ താമരപ്പാടം

കുണ്ടറ: ജില്ലയുടെ നെല്ലറയായിരുന്ന കിഴക്കേ കല്ലട ഇനി വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമാകും. മൂന്നുവശവും വെള്ളത്താൽ ചുറ്റിക്കിടക്കുന്നതും നൂറുകണക്കിന് താമരപ്പൂവുകൾ വിരിഞ്ഞുനിൽക്കുന്ന കിഴക്കേ കല്ലട പുഴയുടെ പ്രകൃതി മനോഹാരിത ആസ്വദിക്കാൻ നിരവധിയാളുകളാണ് ഇവിടേക്കെത്തുന്നത്. എത്തിക്കുന്നിൽനിന്ന്​ അക്കരക്ക്​ നോക്കിയാൽ രണ്ടു വശങ്ങളിലായി പച്ചവിരിച്ച കുന്നുകൾ. നെൽകൃഷി നിലച്ച പുഞ്ചപ്പാടത്തിൽ നൂറുകണക്കിന് വെള്ളത്താമര പൂക്കൾ വിടർന്നുനിൽക്കുന്ന കാഴ്ച മനോഹരമാണ്​. ചിറ്റുമല കുന്നി​ൻെറ താഴ്വാരത്തുമുണ്ട് പ്രകൃതിഭംഗി ആസ്വദിക്കാൻ. കോവിഡി​ൻെറ പശ്ചാത്തലത്തിൽ ബീച്ചുകളും മറ്റ് വിനോദസഞ്ചാര മേഖലകളും അടഞ്ഞുകിടന്നപ്പോൾ ആളുകൾ കുടുംബസമേതം എത്തിയത് എത്തിക്കുന്നിലേക്കാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.