ആര്യാട് ഗോപി സ്മാരക അവാർഡ് സമർപ്പണം

കൊല്ലം: കൊല്ലം പ്രസ് ക്ലബും ആര്യാട് ഗോപി സ്മാരക ട്രസ്​റ്റും സംയുക്തമായി ഏർപ്പെടുത്തിയ ആര്യാട് ഗോപി സ്മാരക ദൃശ്യമാധ്യമ അവാർഡ് സമർപ്പണം വെള്ളിയാഴ്ച നടക്കും. വൈകീട്ട്​ 4.30ന് കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് ദാനം നിർവഹിക്കും. എൻ.കെ. ഷിജു (ഏഷ്യാനെറ്റ് ന്യൂസ്, കൊച്ചി), രാജു പാവറട്ടി (മനോരമ ന്യൂസ് തിരുവനന്തപുരം) എന്നിവരാണ് അവാർഡിന് അർഹരായത്. കോവിഡ്​ പ്രോ​േട്ടാകോൾ പാലിച്ചായിരിക്കും ചടങ്ങ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.