'സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും' സംസ്ഥാനതല സെമിനാർ

കൊല്ലം: സ്ത്രീധനം എന്ന വിപത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി കൈകോര്‍ക്കണമെന്ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍. കുടുംബശ്രീ ജില്ല മിഷനും സംസ്ഥാന വനിതാ കമീഷനും ചേര്‍ന്ന് സംഘടിപ്പിച്ച 'സ്ത്രീധന മുക്ത കേരളവും സുരക്ഷിത സമൂഹവും' സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ വിപണന കാമ്പയിന്‍ 'ഉത്സവ്' മന്ത്രി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലയെ സ്ത്രീധന മുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ സാംസ്‌കാരിക സംഘടനകളുടെ കൂട്ടായ്മയില്‍ നടപ്പാക്കുന്ന ജനകീയ ബോധവത്​കരണ പരിപാടിയുടെ തുടക്കമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള ബോധവത്​കരണപരിപാടികള്‍ വരുംദിവസങ്ങളില്‍ നടത്തും. സമാപനസമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്​തു. വനിതാ കമീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ അധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എം. സബിതാബീഗം, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ വി.ആര്‍. അജു, അസി. കോഓഡിനേറ്റര്‍മാരായ ജി. അരുണ്‍കുമാര്‍, ശ്യാം, പ്രോഗ്രാം മാനേജര്‍ ആര്‍. ബീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. ബീമ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.