വനം വകുപ്പി​െൻറ ഭൂമിയിൽ സ്​ഫോടക വസ്​തുക്കൾ കണ്ടെത്തി

(ചിത്രം) പത്തനാപുരം: കൊല്ലം പത്തനാപുരം മാങ്കോട് പാടത്തുനിന്ന്​ സ്‌ഫോടകവസ്തുക്കള്‍ ലഭിച്ചു. വനംവകുപ്പി​ൻെറ അധീനതയിലുള്ള ഫോറസ്​റ്റ്​ ഡെവലപ്‌മൻെറ്​ കോര്‍പറേഷ​ൻെറ കശുമാവിന്‍ തോട്ടത്തില്‍നിന്നാണ് സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ജലാറ്റിന്‍ സ്​റ്റിക്ക് അടക്കം ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കളാണ് ലഭിച്ചത്. ഡിറ്റനേറ്റര്‍, ബാറ്ററി, വയറുകള്‍, പശ എന്നിവയും കണ്ടെത്തി. രാവിലെ പതിനൊന്നോടെ വനാതിര്‍ത്തിയില്‍ ദൈനംദിന പരിശോധനക്കെത്തിയ വനപാലകരാണ് സംശയാസ്പദമായ നിലയില്‍ ബാറ്ററികളും വയറും കണ്ടത്. തെരച്ചില്‍ നടത്തിയപ്പോഴാണ് ബാക്കിയുള്ളവ ലഭിച്ചത്. തോട്ടത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വസ്തുക്കള്‍ ചിതറിയാണ് കിടന്നത്. പുനലൂര്‍ ഡിവൈ.എസ്.പി സന്തോഷ് കുമാറി​ൻെറ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. കൊല്ലത്തുനിന്ന്​ ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും എത്തിയിരുന്നു. ലഭിച്ച വസ്തുക്കള്‍ ശാസ്ത്രീയ പരിശോധനക്ക്​ വിധേയമാക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു. വരും ദിവസങ്ങളില്‍ ഉൾവനപ്രദേശങ്ങളിൽ തെരച്ചിൽ നടത്താനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. വസ്തുക്കള്‍ കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്ക് അയക്കും. സമീപകാലങ്ങളില്‍ പാടം മേഖലയില്‍ നടന്ന സംഭവങ്ങളുമായി സ്ഫോടകവസ്തുക്കള്‍ക്ക് ബന്ധമുണ്ടോയെന്നും വിവിധ സംഘടനകളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.