കോട പിടിച്ചെടുത്തു

അഞ്ചൽ: ആളൊഴിഞ്ഞ വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന നാൽപത് ലിറ്ററോളം കോട പിടികൂടി നശിപ്പിച്ചു. ഇടയം ജങ്​ഷനുസമീപത്ത് നിന്ന്​ അഞ്ചൽ പൊലീസാണ് പിടികൂടിയത്. ഏതാനും ദിവസം മുമ്പ് തൊട്ടടുത്ത സ്ഥലത്തുനിന്ന്​ 25 ലിറ്ററോളം വാറ്റുചാരായവും കോടയും അഞ്ചൽ പൊലീസ് പിടികൂടിയിരുന്നു. സ്​റ്റേഷൻ പരിസരം വൃത്തിയാക്കി ഓയൂർ: ശുചിത്വ വാരാചരണത്തിൻെറ ഭാഗമായി പൂയപ്പള്ളി പൊലീസ്​ സ്​റ്റേഷൻ പരിസരം വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യസമിതി അധ്യക്ഷൻ സഹീദിൻെറ നേതൃത്വത്തിൽ വൃത്തിയാക്കി. സ്​റ്റേഷൻ ഹൗസ്​ ഓഫിസർ നസീർ, എ.എസ്​.ഐ ഗോപകുമാർ, ഹോംഗാർഡ് രാജശേഖരൻ, മുനീർ വട്ടപ്പാറ, നൗഷാദ് കുരീക്കാട്, ലത്തീഫ് പുലിക്കുടി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.