വനത്തിനുള്ളില്‍നിന്ന് കോട കണ്ടെത്തി

പത്തനാപുരം: ചാരായം വാറ്റാൻ കലക്കി​െവച്ചിരുന്ന കോട വനം വകുപ്പ് അധികൃതർ കണ്ടെത്തി നശിപ്പിച്ചു. പുന്നല ഫോറസ്​റ്റ്​ സ്​റ്റേഷൻ പരിധിയിൽ ചണ്ണക്കാമൺ കുളത്തറപച്ച ചാലിനോട് ചേർന്ന ചൂരൽ കാട്ടിൽ നിന്നാണ് കോട കണ്ടെത്തിയത്. രഹസ്യ വിവരത്തി​ൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വനപാലകരെ കണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു. 230 ലിറ്റർ കോടയാണ് നശിപ്പിച്ചത്. പ്രതികളെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. റെയ്ഡിന് പുന്നല ഡെപ്യൂട്ടി റേഞ്ച് ഫോറസ്​റ്റ്​ ഓഫിസർ എ. നിസാം, സമീറ, ശരണ്യ, അമ്പിളി, സന്ധ്യ, മഹേഷ്കുമാർ എന്നിവർ നേതൃത്വം നൽകി. പടം.....പുന്നല ചണ്ണക്കാമൺ കുളത്തറപച്ചയില്‍ നിന്ന്​ പിടികൂടിയ കോട വനപാലകര്‍ നശിപ്പിക്കുന്നു. mail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.