കോവിഡ് ഡ്യൂട്ടിയിൽനിന്ന്​ അധ്യാപകരെ ഒഴിവാക്കണം ^കെ.പി.എസ്.ടി.എ

കോവിഡ് ഡ്യൂട്ടിയിൽനിന്ന്​ അധ്യാപകരെ ഒഴിവാക്കണം -കെ.പി.എസ്.ടി.എ ഓയൂർ: ജൂൺ ഒന്നു മുതൽ ഡിജിറ്റൽ ക്ലാസുകൾ ആരംഭിച്ചതിനാൽ അധ്യാപകരെ അടിയന്തരമായി കോവിഡ് ഡ്യൂട്ടിയിൽനിന്ന് ഒഴിവാക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ വെളിയം ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ചില പഞ്ചായത്തുകളിൽ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരോട് അധികൃതർ ശത്രുതാപരമായാണ് പെരുമാറുന്നത്. ആർ.ആർ.ടി ജോലിക്കൊപ്പം സി.എം.ഒയുടെ അധിക ചുമതല കൂടി ഒരാൾ തന്നെ ചെയ്യേണ്ട അവസ്ഥയാണ്. സെക്കൻഡറി, ഹയർ സെക്കൻഡറി ലയനവുമായി ബന്ധപ്പെട്ട ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്നും എയ്ഡഡ് പ്രീ - പ്രൈമറി അധ്യാപികമാർക്കും ആശ്വാസ ധനം അനുവദിക്കണമെന്നും ഉപജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഉപജില്ലയിലെ ആറ് പഞ്ചായത്തുകളിലെ ആരോഗ്യ കേന്ദ്രങ്ങളിലും ഗുരുസ്പർശം രണ്ടി​​ൻെറ ഭാഗമായി കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യാൻ തീരുമാനിച്ചു. ഉപജില്ല പ്രസിഡൻറ്​ ഡി. സുജാത അധ്യക്ഷത വഹിച്ചു. ജോർജ് വർഗീസ്‌, പി.എസ്. മനോജ്, ബി.എസ്. ശാന്തകുമാർ, നിധീഷ് ടി, ബൈജു. സി, ബിജുമോൻ സി.പി, എം. ഹരിലാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.