ആര്‍.പി.എല്‍ മേഖലയില്‍ കോവിഡ് രൂക്ഷം

കുളത്തൂപ്പുഴ: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നിട്ടും ആര്‍.പി.എല്‍ കോളനികളില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് തുടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും തീരുമാനമായി. ഗ്രാമപഞ്ചായത്തിലെ മറ്റു പ്രദേശങ്ങളില്‍ രോഗികളുടെ എണ്ണം നിയന്ത്രിക്കാനായെങ്കിലും പ്ലാ​േൻറഷന്‍ മേഖലയില്‍ കഴിഞ്ഞ ദിവസം നടന്ന പരിശോധനയില്‍ അമ്പതോളം പേരില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ജാഗ്രതാസമിതി അടിയന്തരയോഗം ചേര്‍ന്ന്​ നിയന്ത്രണങ്ങള്‍ ശക്തമാക്കാൻ തീരുമാനമെടുത്തത്. വരും ദിവസങ്ങളില്‍ എസ്​റ്റേറ്റിനുള്ളില്‍ കോവിഡ് രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ച് 500 പേരെ വീതം ദിനവും പരിശോധനക്ക് വിധേമാക്കും. രോഗികളെ കരുതല്‍ വാസകേന്ദ്രത്തിലേക്ക് മാറ്റും. എസ്​റ്റേറ്റിനുള്ളിലേക്കും പുറത്തേക്കും ഒരു സമ്പര്‍ക്കത്തിനും ഇടയില്ലാത്ത വിധത്തില്‍ കോളനികളിലേക്കുള്ള പാതകള്‍ അടച്ച് കര്‍ശന നിയന്ത്രണങ്ങളും പൊലീസ് പരിശോധനയും ശക്തമാക്കുന്നതിനും തീരുമാനമായി. കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നതോടെ പുറത്തിറങ്ങാനാകാതെ ദുരിതത്തിലാകുന്ന തൊഴിലാളികള്‍ക്ക് ഭക്ഷ്യ ധാന്യങ്ങളും അവശ്യവസ്തുക്കളും സൗജന്യമായി എത്തിക്കും. സമീപ പ്രദേശങ്ങളിലെ എല്ലാ കോവിഡ് വാസകേന്ദ്രങ്ങളിലെയും ഒഴിവുകൾ മനസ്സിലാക്കി കിടക്കകൾ സജ്ജമാക്കുക, ആവശ്യമായ ഘട്ടത്തില്‍ ആംബുലന്‍സ് സേവനം ഏര്‍പ്പെടുത്തി രോഗികളെ ഇവിടേക്ക് എത്തിക്കുക തുടങ്ങിയ വിഷയങ്ങളിലും തീരുമാനമെടുത്തു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ രോഗവ്യാപന തോത് കുറക്കാനാവശ്യമായ എല്ലാ മുൻ കരുതൽ നടപടിയും സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡൻറ്​ പി. അനിൽകുമാർ പറഞ്ഞു. വൈസ്പ്രസിഡൻറ്​ നദീറ സൈഫുദീന്‍, സ്​റ്റാൻഡിങ്​ കമ്മിറ്റി ചെയർപേഴ്​സൺമാരായ ചന്ദ്രകുമാര്‍, പി. ലൈലാ ബീവി, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കെ. സുധീര്‍, പഞ്ചായത്തംഗം സുജിത്ത്, സെക്രട്ടറി കെ.എസ്. രമേശ്, കുളത്തൂപ്പുഴ സി.ഐ. സജുകുമാര്‍, മെഡിക്കല്‍ ഒാഫിസര്‍ പ്രകാശ്, റവന്യൂ വിഭാഗം ഉദ്യോഗസ്ഥന്‍ അനില്‍കുമാര്‍, ആര്‍.പി.എല്‍. എസ്​റ്റേറ്റ് മാനേജര്‍ ജയപ്രകാശ് എന്നിവര്‍ പ​െങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.