സ്മാരക നിർമാണം; സാംസ്കാരിക വകുപ്പുമായി കൂടിയാലോചിക്കും -ഗണേഷ് കുമാർ

കൊട്ടാരക്കര: കേരള കോൺഗ്രസ്​ സ്ഥാപക നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ സ്മാരകം കൊട്ടാരക്കരയിൽ നിർമിക്കുന്നത് സംബന്ധിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാനുമായി കൂടിയാലോചന നടത്തുമെന്ന് കെ.ബി. ഗണേഷ് കുമാർ എം.എൽ.എ പറഞ്ഞു. സാംസ്കാരിക വകുപ്പി​ൻെറ അനുവാദത്തോടെയും സ്ഥലം എം.എൽ.എയും ധനമന്ത്രിയുമായ കെ.എൻ. ബാലഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി എന്നിവരുടെ അഭിപ്രായം തേടി മാത്രമേ സ്മാരക നിർമാണം ആരംഭിക്കൂ. ആർ. ബാലകൃഷണ പിള്ളയുടെ 41ാം ചരമദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജേക്കബ് വർഗീസ് വടക്കടത്ത് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ്​ എ. ഷാജു, കെ. പ്രഭാകരൻ നായർ, തൃക്കണ്ണമംഗൽ ജോയിക്കുട്ടി, നീലേശ്വരം ഗോപാലകൃഷ്ണൻ , പെരുംകുളം സുരേഷ്, കെ. കൃഷ്ണൻ കുട്ടി നായർ, കെ. ഗോപാലകൃഷ്ണൻ നായർ, പെരുംകുളം രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.