വ്യാജചാരായ നിർമാണത്തിനിടെ മൂന്നുപേർ പിടിയിൽ

പുനലൂർ: വ്യാജ ചാരായ നിർമാണത്തിനി​െട മൂന്നുപേർ പിടിയിലായി. ഐക്കരക്കോണം താഴെ കടവാതുക്കൽ നിഷാദ് മൻസിലിൽ നിഷാദ് (41), ഐക്കരക്കോണം താഴെ കടവാതുക്കൽ സിയാദ് മൻസിലിൽ ആദിൽ (37), ഐക്കരക്കോണം മണ്ണമൂല പുത്തൻവീട്ടിൽ ഷാനിയാസ് (30) എന്നിവരെയാണ് പുനലൂർ പൊലീസ് പിടികൂടിയത്. നിഷാദി​ൻെറ വീട്ടിലെ കക്കൂസ് മുറിയിൽ ഒളിപ്പിച്ച് ​െവച്ചിരുന്ന 10 ലിറ്റർ കോടയും വീട്ടിലെ അടുക്കളയിൽനിന്ന് ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.