ജില്ല ഹോമിയോ ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സ

കൊല്ലം: തേവള്ളി ജില്ല ഹോമിയോപ്പതി ആശുപത്രിയില്‍ കോവിഡാനന്തര ചികിത്സ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. ജില്ല പഞ്ചായത്തി​ൻെറയും ഹോമിയോപ്പതി വകുപ്പി​ൻെറയും ആഭിമുഖ്യത്തില്‍ ആരംഭിച്ച വിഭാഗത്തില്‍ കോവിഡാനന്തര രോഗങ്ങള്‍ക്കുള്ള ചികിത്സ, കൗണ്‍സലിങ്​, ടെലിമെഡിസിന്‍ സംവിധാനം, നാച്ചുറോപ്പതി, ഡയറ്റ്, യോഗ ഡോക്ടര്‍മാരുടെ സേവനം, കോവിഡ് പ്രതിരോധ മരുന്ന്​ വിതരണം എന്നിവ ലഭ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. ഷീന അറിയിച്ചു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതു മുതല്‍ രണ്ടുവരെയാണ് പ്രവര്‍ത്തനസമയം. 8547624213 നമ്പറില്‍ സേവനങ്ങള്‍ക്ക് ബന്ധപ്പെടാം. 94 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു കൊല്ലം: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനകളില്‍ 94 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയിലെ കടയ്ക്കല്‍, മാങ്കോട് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ 52 സ്ഥാപനങ്ങളില്‍നിന്ന് പിഴ ഈടാക്കി. 124 കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ എസ്. ശ്രീകണ്ഠന്‍ നായരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കരുനാഗപ്പള്ളി, ആലപ്പാട്, കുലശേഖരപുരം, ഓച്ചിറ, പന്മന ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 37 കേസുകളില്‍ പിഴയീടാക്കി. 77 എണ്ണത്തിന് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാരായ ബിന്ദു മോള്‍, ഹര്‍ഷാദ്, നൂബിയ ബഷീര്‍, സുമറാണി, വീണ വിജയന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കുന്നത്തൂര്‍ താലൂക്കിലെ വിവിധ ഇടങ്ങളില്‍ സ്‌ക്വാഡ് പരിശോധന നടത്തി. കോവിഡ് നിയമലംഘനം കണ്ടെത്തിയ അഞ്ച് കേസുകളില്‍ പിഴ ഈടാക്കി. 47 എണ്ണത്തിന് താക്കീത് നല്‍കി. തഹസില്‍ദാര്‍ കെ. ഓമനക്കുട്ട​ൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. പുനലൂരിലെ വിവിധ മേഖലകളില്‍ തഹസില്‍ദാര്‍ പി. വിനോദ് രാജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഗീത എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 16 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പത്തനാപുരത്ത് നടത്തിയ പരിശോധനയില്‍ മാനദണ്ഡലംഘനം കണ്ടെത്തിയ ഒമ്പത് സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ സജി എസ്. കുമാര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.