വ്യാപാരികളെ ഇല്ലാതാക്കാനുള്ള നീക്കം ഉപേക്ഷിക്കണം-വ്യാപാരി വ്യവസായി ഏകോപനസമിതി

കൊല്ലം: കോവിഡ് പ്രതിരോധത്തി​ൻെറ പേരിൽ വ്യാപാരികളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല സെക്ര​േട്ടറിയറ്റ്. ജൂൺ 16 വരെ ലോക്ഡൗൺ നീട്ടിയത് പ്രതിഷേധാർഹമാണെന്നും യോഗം അഭിപ്രായപ്പെട്ടു. 75 ശതമാനത്തോളം വ്യാപാരികളെയും സ്വയം തൊഴിൽ ചെയ്ത് ജീവിക്കുന്ന വലിയൊരു ജനവിഭാഗത്തെയും അടച്ചുപൂട്ടി വീട്ടിലിരുത്തിയതുമൂലം ആയിരക്കണക്കിന് വ്യാപാരികൾ ആത്മത്യ ഭീഷണിയിലാണ്​. കോവിഡ് വാക്സിൻ കേന്ദ്രം നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ, വാക്സിനുവേണ്ടി സ്വരൂപിച്ച പണം ലോക്ഡൗൺ കാലത്ത് തൊഴിൽ നഷ്​ടപ്പെട്ട വ്യാപാരികൾക്കും മറ്റും നൽകണം. സംസ്ഥാന ബജറ്റിൽ വ്യാപാരി സമൂഹത്തെ അവഗണിച്ചതിലും യോഗം പ്രതിഷേധിച്ചു. ലോക്ഡൗണിൽ, ഭക്ഷ്യസ്ഥാപനങ്ങളോടൊപ്പം എല്ലാ വ്യാപാരികൾക്കും നിശ്ചിത ദിവസം നിശ്ചിത സമയം കട തുറക്കുവാൻ അനുവദിക്കണം. ജില്ല പ്രസിഡൻറ്​ എസ്. ദേവരാജൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, കെ. രാമഭദ്രൻ, എസ്. നൗഷറുദ്ദീൻ, കെ.ജെ. മേനോൻ, എം.എം. ഇസ്മയിൽ, ജോജൊ കെ. എബ്രഹാം, എ. അൻസാരി, എ.കെ. ഷാജഹാൻ, ജി. രാജൻ കുറുപ്പ്, ഡി. വാവാച്ചൻ, ആർ. ചന്ദ്രശേഖരൻ, ബി. വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.