ലക്ഷദ്വീപ്​ ഐക്യദാർഢ്യ നിൽപ്​ സമരം

(ചിത്രം) ചടയമംഗലം: കേരള പ്രവാസിസംഘം ചടയമംഗലം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ പോരേടം പോസ്​റ്റ്​ ഓഫിസിന് മുന്നിൽ നിൽപ്സമരം നടത്തി. ഭാർഗവൻ, അജികുമാർ, പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു. കത്ത്​ നല്‍കി കൊല്ലം: റോസ്മല അച്ചന്‍കോവില്‍ സ്കൂളുകളിലേയും തെന്മല, ആര്യങ്കാവ് പഞ്ചായത്തിലെ വിവിധ സ്കൂളിലെയും അധ്യയനം സാധ്യമാക്കുന്നതിന്​ അധ്യാപക അനധ്യാപക തസ്തികകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും കത്തുനല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.