'കെയർ ഫോർ ഹോം' തുടങ്ങി

കൊല്ലം: ​ഗ്രാമീണ കുടുംബങ്ങളെ സഹായിക്കാൻ അന്താരാഷ്​ട്ര ഉടമ്പടി സംഘടനയായ ഈംസാമും ടി.കെ.എം ഹയർ സെക്കൻഡറി സ്​കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന 'കെയർ ഫോർ ഹോം' പരിപാടി തുടങ്ങി. കരിക്കോട്​ നൂറോളം നിർധന കുടുംബങ്ങൾക്ക്​ പലവ്യഞ്​ജന കിറ്റുകൾ വീടുകളിലെത്തിച്ചാണ്​ ഒന്നാംഘട്ടം ആരംഭിച്ചത്​. ടി.കെ.എം ട്രസ്​റ്റ്​ അംഗം ഡോ. എം. ഹാറൂൺ ഉദ്​ഘാടനം ചെയ്​തു. ടി.കെ.എം എച്ച്​.എസ്​.എസ്​ പ്രിൻസിപ്പൽ എ. യഹിയ, ഹെഡ്​മാസ്​റ്റർ അൻവർ മുഹമ്മദ്​, മുഖത്തല ബ്ലോക്ക്​ പഞ്ചായത്ത്​ വൈസ് ​പ്രസിഡൻറ്​ എച്ച്​. ഹുസൈൻ, കൊറ്റങ്കര ഗ്രാമപഞ്ചായത്ത്​ പ്രസിഡൻറ്​ ആർ. ദേവദാസ്​, ഇൗംസാം യൂത്ത്​ അംബാസിഡർ ആസിഫ്​ അയൂബ്, പ്രതിനിധികളായ തൻസീർ അഹമ്മദ്​, ഷഫീക്ക്​ മുഹമ്മദ്​ എന്നിവർ പ​ങ്കെടുത്തു. പി.എഫ് അക്കൗണ്ട്​ ആധാറുമായി ബന്ധിപ്പിക്കുന്നതിൽ പ്രതിഷേധം കൊല്ലം: പി.എഫ് പദ്ധതിയിൽ അംഗമായവർക്ക് ആനുകൂല്യങ്ങൾ ലഭ്യമാകണമെങ്കിൽ ഈമാസം മുതൽ പി.എഫ് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തീരുമാനം പിൻവലിക്കണമെന്ന് സി.ഐ.ടി.യു ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അവതരിപ്പിച്ച തൊഴിൽ നിയമങ്ങളിലെ സാമൂഹിക സുരക്ഷ കോഡിലെ സെക്ഷൻ 142 പ്രകാരമാണ് ആധാറില്ലാത്തവർക്കും ആധാർ ബന്ധിപ്പിക്കാത്തവർക്കും തൊഴിലുടമ വിഹിതം അടക്കം ലഭിക്കാത്ത സ്ഥിതിയുണ്ടായത്. കോവിഡ് പ്രതിസന്ധിക്കിടെ ഇത്തരമൊരു തീരുമാനം തൊഴിലാളികളുടെമേൽ അടിച്ചേൽപ്പിക്കുന്നത് സാമാന്യബോധത്തിന് നിരക്കുന്നതല്ല. കശുവണ്ടി, കയർ, നെയ്ത്ത് അടക്കമുള്ള പരമ്പരാഗത തൊഴിൽ മേഖലകളിലെ പി.എഫ് വരിക്കാരെ ഇത് സാരമായി ബാധിക്കും. പല കാരണങ്ങളാൽ മുമ്പ് ആധാറെടുക്കാൻ സാധിക്കാത്തവർക്കും ആധാറിലെയും മറ്റു തിരിച്ചറിയൽ രേഖകളിലെയും പേരിലോ ജനനത്തീയതിയിലോ വ്യത്യാസമുള്ളവർക്കും ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സ്ഥിതിയുണ്ടാക്കും. ദുരിതകാലത്ത് തൊഴിലാളികളെ സമ്മർദത്തിലാക്കുന്ന നടപടി ഉപേക്ഷിക്കണമെന്ന്​ സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. ജയമോഹൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.