വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജീനിയറെ ഉപരോധിച്ചു

(ചിത്രം) കൊല്ലം: ജല വിഭവവകുപ്പ് ജില്ല എക്സിക്യൂട്ടിവ് എൻജിനീയറെ കേരള വാട്ടർ അതോറിറ്റി എച്ച്.ആർ. എംപ്ലോയീസ്​ കോൺഗ്രസി​ൻെറ ആഭിമുഖ്യത്തിൽ ഉപരോധിച്ചു. വാൽവ് ഓപറേറ്റർമാർ, മീറ്റർ റീഡർ, വർക്കർ തുടങ്ങിയ തസ്​തികകളിലെ ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ്​ സമരം​. സംസ്ഥാന പ്രസിഡൻറ് എ. റഹീം കുട്ടി ഉദ്​ഘാടനം ചെയ്തു. പേരൂർ അപ്പുക്കുട്ടൻപിള്ള, കേരളപുരം ഹസൻ, എഴുത്താണി വഹാബ്, ചന്ദത്തോപ്പ് നൗഷാദ്, ശൂരനാട് ജോൺകുട്ടി, ഞാറക്കൽ സുനിൽ, ആർ.കെ. രാജേഷ് നായർ എന്നിവർ സംസാരിച്ചു. കോവിഡ് പരിശോധനയും പ്രതിരോധ കുത്തിവെപ്പും ഓച്ചിറ: വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രത്തി​ൻെറ ആഭിമുഖ്യത്തിൽ കോവിഡ് പരിശോധനയും ആർ.ടി.പി.സി.ആർ പ്രതിരോധ കുത്തിവെപ്പും ശനിയാഴ്​ച നടത്തും. ആലുംപീടിക സി.എം.എസ് എൽ.പി. സ്കൂളിൽ രാവിലെ 10.30 മുതൽ 11.30 വരെയാണ്​ കുത്തിവെപ്പ്​. ആധാർ കാർഡ് കൊണ്ടുവരണമെന്ന് മെഡിക്കൽ ഓഫിസർ അറിയിച്ചു. ജലവിതരണം മുടങ്ങും കരുനാഗപ്പള്ളി: മാവേലിക്കര കണ്ടിയൂർക്കടവിൽനിന്ന്​ ഓച്ചിറ ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പിങ്​ ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 16 നും 17 നും കരുനാഗപ്പള്ളി നഗരസഭ, ഓച്ചിറ, ക്ലാപ്പന, ആലപ്പാട് പഞ്ചായത്തുകളിലും കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി.എൻജിനിയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.