മഴയിൽ വീടി​െൻറ മേൽക്കൂര തകർന്നു

മഴയിൽ വീടി​ൻെറ മേൽക്കൂര തകർന്നു (ചിത്രം) ഇരവിപുരം: ബുധനാഴ്ച രാവിലെ പെയ്ത മഴയിൽ വീടിൻെറ മേൽക്കൂര തകർന്നുവീണു. വാളത്തുംഗൽ വയനക്കുളം തൈക്കാവിനടുത്ത് ഹൈദരലിനഗർ 106 പെരുമന തൊടിയിൽ ബീമയുടെ വീടി​ൻെറ മേൽക്കൂരയാണ്​ തകർന്നത്. രാവിലെ എട്ടരയോടെയായിരുന്നു സംഭവം. മേൽക്കൂര തകരുന്ന ശബ്​ദം കേട്ട് വീട്ടുകാർ കുട്ടികളുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ ദുരന്തം ഒഴിവായി. അസുഖബാധിതനായി കിടക്കുകയായിരുന്ന ഭർത്താവ് അബ്​ദുൽ ലത്തീഫിനെ വീടിന് പുറത്തെത്തിച്ചപ്പോഴേക്കും മേൽക്കൂര തകർന്നുവീണിരുന്നു. ഇരവിപുരം വില്ലേജ് ഓഫിസിൽ നിന്ന്​ റവന്യൂ അധികൃതരും കോർപറേഷൻ കൗൺസിലറും സ്ഥലത്തെത്തി നാശനഷ്​ടങ്ങൾ വിലയിരുത്തി. കാർത്തിക ഉത്സവം കൊല്ലം: കുരീപ്പുഴ തിരുവിതാംകൂർ ദേവസ്വംബോർഡ് വലിയകാവ് പാർവതി ദേവീക്ഷേത്രത്തിലെ കാർത്തിക ഉത്സവം 21 മുതൽ 23 വരെ നടത്തും. അടിമുറ്റത്ത്മഠം എ.പി. പരമേശ്വര ഭട്ടതിരിപ്പാട് കാർമികത്വം വഹിക്കും. യോഗത്തിൽ പ്രസിഡൻറ് കെ.എൻ. വാസുദേവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജു സി. വലിയകാവ്, സന്തോഷ് കുമാർ, ജയൻ, നടേശൻ, ശ്രീകുമാർ എന്നിവർ സംസാരിച്ചു. സ്വീകരണം കൊട്ടിയം: തൃക്കോവിൽവട്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് സ്വീകരണം നൽകി. കെ.പി.സി.സി ജനറൽ സെക്രട്ടറി എ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻറ് എ. നാസിമുദ്ദീൻ ലബ്ബ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു, കെ.എസ്. ഗോപകുമാർ, ഇ. മേരിദാസൻ അഡ്വ. ഷേണാജി, രഘു പാണ്ഡവപുരം തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.