പത്രിക സമർപ്പിക്കുന്നതിൽ പിഴവ്; യു.ഡി.എഫിന് കിഴക്കേകല്ലടയിൽ രണ്ട് സ്ഥിരംസമിതി നഷ്​ടമായി

കുണ്ടറ: പത്രിക സമർപ്പിക്കുന്നതിൽ വന്ന പിഴവുമൂലം കിഴക്കേകല്ലട പഞ്ചായത്തിൽ യു.ഡി.എഫിന് രണ്ട് സ്ഥിരംസമിതി നഷ്​ടമായി. വികസനം, ക്ഷേമം, വിദ്യാഭ്യാസ-ആരോഗ്യ സ്ഥിരംസമിതികളിലേക്കുള്ള പത്രിക സമർപ്പിക്കുന്നതിലാണ് പിഴവുണ്ടായത്. നിയമപ്രകാരം 10.45 ന് മുമ്പ് പത്രിക നൽകണം. സമയം കഴിഞ്ഞാണ് യു.ഡി.എഫ് പത്രിക സമർപ്പിച്ചത്. എൽ.ഡി.എഫ് നേര​േത്ത പത്രികകൾ സമർപ്പിച്ചിരുന്നു. വൈകി സമർപ്പിച്ച പത്രിക നിയമാനുസരണം തള്ളി. ഇതോടെ മൂന്ന് പേർവീതം അംഗങ്ങളായ ക്ഷേമം, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതികളിൽ എൽ.ഡി.എഫിൻെറ രണ്ട് അംഗങ്ങൾ വീതം തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫിൻെറ ഒാരോ വനിതാ അംഗങ്ങളും ഈ കമ്മിറ്റിയിൽ ഉണ്ട്. അധ്യക്ഷനെ തെരഞ്ഞെടുക്കുമ്പോൾ സ്വാഭാവികമായും ഭൂരിപക്ഷമുള്ള എൽ.ഡി.എഫ് വിജയിക്കും. യു.ഡി.എഫ് എട്ട്, എൽ.ഡി.എഫ് ആറ്, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. വീട്ടമ്മയുടെ സംസ്കാരം പാലിയേറ്റിവ് പ്രവർത്തകർ നടത്തി കരുനാഗപ്പള്ളി: കോവിഡ് ബാധിച്ച് മരിച്ച വയോധികയുടെ സംസ്കാരചടങ്ങ് ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റിവ് സൊസൈറ്റി പ്രവർത്തകർ നടത്തി. കുടുംബത്തിലെ എല്ലാവർക്കും കോവിഡ് ബാധിച്ചതോടെയാണ് ആരോഗ്യപ്രവർത്തകർ സഹായം ആവശ്യപ്പെട്ടത്. ആലുംകടവ് ഓമനവിലാസത്തിൽ ഓമനയുടെ (81) സംസ്കാരം സൊസൈറ്റി സെക്രട്ടറിയും നഗരസഭാധ്യക്ഷനുമായ കോട്ടയിൽ രാജുവിൻെറ നേതൃത്വത്തിൽ നടത്തി. സുജിത്ത്, ഡി.വൈ.എഫ്.ഐ വില്ലേജ് ഭാരവാഹികളായ ഇന്ദുരാജ്, ശ്യാം, അയ്യപ്പൻ എന്നിവരും പങ്കെടുത്തു. ഭാരവാഹികൾ കൊട്ടിയം: ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതി ഭാരവാഹികൾ: എൽ. ഗോപാലകൃഷ്ണൻ (ചെയർമാൻ), രാധാകൃഷ്ണപിള്ള, നജുമുദ്ദീൻ ചാത്തിനാംകുളം (വൈസ് ചെയർമാൻ), എ. അൻസാരി (കൺവീനർ), ആർ. രതീഷ്, ബി. അനിൽകുമാർ (ജോ. കൺ.), മഞ്ജു (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.