വഴിയോരത്ത് നട്ടുനനച്ച് വളർത്തിയ മരങ്ങൾ നിർദയം വെട്ടിമാറ്റുന്നു

പുനലൂർ: പാതയോരത്ത് തണലും ഫലവുമേകാൻ നട്ടുനനച്ച് വളർത്തിയ മരങ്ങൾ കോടാലിക്കിരയാകുന്നു. പുനലൂർ-പത്തനാപുരം പാതയുടെ ഇരുവശത്തെയും നിരവധി മരങ്ങളാണ് പാത വികസനത്തിനായി വെട്ടിമാറ്റുന്നത്. പുനലൂർ-കോന്നി പാത കെ.എസ്.ടി.പി നവീകരിക്കുന്നതിനു മുന്നോടിയായാണ് പലയിടത്തും പൂവിട്ടും കായ്ച്ചും നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കുന്നത്. പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി പലപ്പോഴായി വിദ്യാർഥികളും സന്നദ്ധ സംഘടനകളും വെച്ചുപിടിപ്പിച്ചതാണ് ഇവയിൽ മിക്കതും. ഫലവൃക്ഷങ്ങൾ മുതൽ വേനൽക്കാലത്ത് നന്നായി പൂവിട്ട് മനോഹര കാഴ്ചയൊരുക്കുന്ന ഗുൽമോഹർ വരെ ഇക്കൂട്ടത്തിലുണ്ട്. നശിക്കാതിരിക്കാൻ ചുറ്റും കമ്പിവലയിട്ട് മരങ്ങളുടെ പേര് രേഖപ്പെടുത്തി വളർത്തികൊണ്ടുവന്നതാണ് ഇവ. സാമൂഹികവനവത്​കരണത്തിൻെറ ഭാഗമായി വനംവകുപ്പ് വൻതുക ചെലവിട്ട് നട്ട മരങ്ങളുമുണ്ട്. ഗതാഗതത്തിനോ പാതവികസനത്തിനോ തടസ്സമില്ലാതെ ഒഴിഞ്ഞുമാറി നിന്നിരുന്നതാണ് ഇവയിൽ മിക്കതും. പുനലൂർ പട്ടണത്തിനടുത്ത് നെല്ലിപ്പള്ളി മുതൽ ഗവ. പോളിടെക്നിക്കിന് സമീപം വരെയെടുത്താൽ ഇത്തരം നിരവധി മരങ്ങളുണ്ടായിരുന്നു. ചിലതൊ​െക്ക നാട്ടിൻപുറങ്ങളിലില്ലാത്തതും വനത്തിൽ മാത്രം ശേഷിക്കുന്നതുമാണ്. പാതയുടെ ഇരുവശത്തുമുള്ള അപകടകരവും വളർച്ചയെത്തിയതുമായ മരങ്ങൾ നീക്കം ചെയ്യണമെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായമില്ല. പല മരങ്ങളും സംരക്ഷിച്ചുകൊണ്ട് പാതവികസനം നടപ്പാക്കാവുന്നതാ​െണങ്കിലും അധികൃതർ ഇതിനൊന്നും മെനക്കെടാറില്ല. പുനലൂർ- മടത്തറ മലയോര ഹൈവേയുടെ നിർമാണ വേളയിലും ഇത്തരത്തിൽ നിരവധി മരങ്ങൾ നശിപ്പിച്ചിരുന്നു. ഗതാഗതത്തിനും മറ്റും ഒരുബുദ്ധിമുട്ടും ഉണ്ടാക്കാതെയുള്ള കുറ്റിമരങ്ങൾപോലും വുഡ് കട്ടർ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ മൂട് അറുത്ത് നിലത്തിടുന്നത് ആരിലും മനോവിഷമം ഉളവാക്കുന്നതാണ്. എം.ഇ.എസ് സംസ്ഥാന കമ്മിറ്റിക്ക് പിന്തുണ പുനലൂർ: എം.ഇ.എസ് പത്തനാപുരം താലൂക്ക് കമ്മിറ്റി പൊതുയോഗം സംസ്ഥാന പ്രസിഡൻറ് ഡോ. ഫസൽ ഗഫൂറി​ൻെറയും ജനറൽ സെക്രട്ടറി പ്രഫ.പി.ഒ.ജെ. ലബ്ബയുടെയും നേതൃത്വത്തി​ലെ സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. പുനലൂരിൽ നടന്ന പൊതുയോഗം ജില്ല ട്രഷറർ ഡോ.എസ്. താജുദ്ദീൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് സി.എസ്. ബഷീർ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ഹസൻകണ്ണ് റാവുത്തർ, അഷറുഫുദ്ദീൻ കുഞ്ഞ്, എ. ഷംസുദ്ദീൻകുഞ്ഞ് എന്നിവർ സംസാരിച്ചു. കുന്നിക്കോട്, പത്തനാപുരം, പുനലൂർ, അഞ്ചൽ യൂനിറ്റുകളിൽനിന്ന്​ മുപ്പതോളം പ്രതിനിധികൾ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.