ജവഹര്‍ നവോദയ വിദ്യാലയം; പ്രവേശനത്തിന് അപേക്ഷിക്കാം

കൊല്ലം: കൊട്ടാരക്കര ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2021-22 അധ്യയന വര്‍ഷം ആറ്, ഒമ്പത് ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനത്തിന് ഓണ്‍ലൈനായി 15 വരെ അപേക്ഷിക്കാം. www.navodaya.gov.in സൈറ്റ് സന്ദര്‍ശിക്കണം. ഫോണ്‍: 9400729599, 9497774437. സ്‌പോട്ട് അഡ്മിഷന്‍ നാലിന് കൊല്ലം: എഴുകോണ്‍ ഗവ. പോളിടെക്‌നിക് കോളജില്‍ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നാലിന് നടക്കും. രജിസ്​റ്റര്‍ ചെയ്തവര്‍ രാവിലെ 9.30നും 10.30നും ഇടയില്‍ അഡ്മിഷന്‍ ഡെസ്‌ക്കില്‍ റിപ്പോര്‍ട്ട് ചെയ്യണം. മറ്റ് കോളജുകളില്‍ പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പും ഫീസ് രസീതും കൊണ്ടുവരണം. സീറ്റ് വിവരങ്ങള്‍ www.polyadmission.org സൈറ്റില്‍ ലഭിക്കും. ഫോണ്‍: 9447458697, 9744846849.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.