ചവറയിൽ മുസ്​ലിം ലീഗിൽ ഭിന്നത

ചവറ: ചവറയിൽ മുസ്​ലിം ലീഗ് മണ്ഡലം കമ്മിറ്റിയുടെ നടപടിക്കെതിരെ ചവറ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. ചവറ പഞ്ചായത്തിൽ യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന രണ്ടുപേരെ സസ്പെൻഡ്​ ചെയ്തതിനെതിരെയാണ് പഞ്ചായത്ത് കമ്മിറ്റി പരസ്യമായി രംഗത്തുവന്നത്. ചവറ പഞ്ചായത്തിൽ മുകുന്ദപുരം, വട്ടത്തറ വാർഡുകളിൽ മുസ്​ലിം ലീഗിന് സീറ്റ് നൽകാത്തതിനെതുടർന്ന് സ്വതന്ത്ര സ്ഥാനാർഥികളായി സിയാദ് റാബിയ, ഷൈല റഷീദ് എന്നിവർ സംസ്ഥാന നേതൃത്വത്തി​ൻെറ അറിവോടെ മത്സരിക്കാൻ തയാറാകുകയായിരുന്നു. പ്രചാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ രണ്ട് സ്ഥാനാർഥികളെ സസ്പെൻഡ്​ ചെയ്ത മണ്ഡലം കമ്മിറ്റിയുടെ നടപടിയോട് യോജിക്കാൻ കഴിയുകയില്ലെന്ന് നിയോജക മണ്ഡലം സെക്രട്ടറി ഹാമിദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി സിയാദ് റാബിയ, വൈസ് പ്രസിഡൻറ് അനിൽ വട്ടത്തറ, ജോയൻറ് സെക്രട്ടറി റഷീദ്, യൂത്ത് ലീഗ് നേതാക്കളായ സഹൽ പറമ്പിൽ, റെനീസ് എന്നിവർ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ച സ്ഥാനാർഥികളെ സസ്പെൻഡ്​ ചെയ്യാനുള്ള അധികാരം മണ്ഡലം കമ്മിറ്റിക്കി​െല്ലന്നും മേൽഘടകത്തിനാ​െണന്നും അവർ പറഞ്ഞു. അർബുദ ചികിത്സ: സ്വകാര്യ ഏജൻസിയെ ഏൽപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം ചവറ: നീണ്ടകര ഗവ. താലൂക്കാശുപ്രതിയിൽ അർബുദ ചികിത്സ സ്വകാര്യ ഏജൻസിയെ ഏൽപിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആശുപ​ത്രി സംരക്ഷണസമിതി. നീണ്ടകര താലൂക്കാശുപത്രിയിൽ എൻ. വിജയൻ പിള്ള എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന്​ 1.75 കോടി ചെലവഴിച്ച് നിർമാണം പൂർത്തിയാക്കിയ കാൻസർ കെയർ സൻെറർ കെട്ടിടം സ്വകാര്യ ഏജൻസിക്ക് വിട്ടുനൽകാനുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. കാൻസർ കെയർ സൻെറർ പ്രവർത്തനം സ്വകാര്യ ഏജൻസിയെ ഏൽപിക്കരു​െതന്ന് മാനേജ്മൻെറ്​ കമ്മിറ്റിയുടെ തീരുമാനത്തിനെതിരായ നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. രോഗികളുടെ ജീവൻപോലും അപകടത്തിലാക്കുന്നതരത്തിലാണ് സ്വകാര്യ ഏജൻസിയുടെ പ്രവർത്തനമെന്ന് ആശുപത്രി സംരക്ഷണസമിതി ഭാരവാഹികളായ ചെയർമാൻ എസ്. രാജീവൻ പിള്ള, കൺവീനർ ഷാൻ മുണ്ടകത്തിൽ, രക്ഷാധികാരി കൊല്ലം ശേഖർ, സമിതിയംഗം ഉമാ ശശിധരൻ എന്നിവർ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.