ജില്ല പഞ്ചായത്ത് ഡിവിഷൻ /ചടയമംഗലം

ചടയമംഗലം: ചടയമംഗലത്തിന് പൊതുവെ ഇടതുചായ്​വാണ്. എന്നാൽ, ഇക്കുറി ശക്തമായ മത്സരമാണിവിടെ. ഇട്ടിവ പഞ്ചായത്തിലെ 17, ചടയമംഗലം പഞ്ചായത്തിലെ 15, നിലമേൽ പഞ്ചായത്തിലെ 13, കടയ്ക്കൽ പഞ്ചായത്തിലെ എട്ടും വാർഡുകൾ എന്നിവ ചേരുന്നതാണ് ഡിവിഷൻ. ആകെ 53 വാർഡുകൾ. സി.പി.​െഎയുടെ അഡ്വ. സാം കെ. ഡാനിയേലാണ് ഇടത്​ സ്ഥാനാർഥി. വിദ്യാർഥി പ്രസ്​ഥാനത്തിലൂടെയാണ് അദ്ദേഹം​ പൊതുപ്രവർത്തന രംഗത്തിറങ്ങിയത്. വൈദ്യുതി സമരത്തിൽ പൊലീസി​ൻെറ വിവാദമായ ഹോക്കിസ്​റ്റിക് മർദനത്തിൽ ഉൾപ്പെടെ ഇരയായി. എ.​െഎ.എസ്​.എഫ്​ ജില്ല സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, എ.ഐ.വൈ.എഫ് ജില്ല പ്രസിഡൻറ്, സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡൻറ്, ഇളമാട് പഞ്ചായത്ത് പ്രസിഡൻറ്​, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചു. സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗമാണ്. യു.ഡി.എഫ് സ്ഥാനാർഥി വി.ഒ. സാജനും വിദ്യാർഥി രാഷ്​ട്രീയത്തിലൂടെയാണ് രംഗത്തെത്തിയത്. ബി.എഡും കാർഗോ മാനേജ്മൻെറ് എം.എ പഠനവും പൂർത്തിയാക്കി. നിലവിൽ സ്കൂൾ അധ്യാപകനാണ്​. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് സംസ്ഥാന സാക്ഷരത മിഷൻ കോഒാഡിനേറ്റർ ആയിരുന്നു. കെ.എസ്‌.യു സംസ്ഥാന കമ്മറ്റി അംഗം, യൂത്ത് കോൺഗ്രസ് ജില്ല എക്സിക്യൂട്ടിവ് അംഗം, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എന്നീ പദവികൾ വഹിച്ചു. ഇപ്പോൾ കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡൻറാണ്. വെൽഫെയർ പാർട്ടി സ്ഥാനാർഥി സലിം കൊട്ടുമ്പുറം. വെൽഫെയർ പാർട്ടി ചടയമംഗലം പഞ്ചായത്ത് പ്രസിഡൻറ്, എസ്.ഐ.ടി.യു ഡ്രൈവേഴ്സ് യൂനിയൻ ജില്ല ഭാരവാഹിത്വങ്ങൾ വഹിച്ചിരുന്നു. നിലവിൽ വെൽഫെയർ പാർട്ടി ചടയമംഗലം മണ്ഡലം സെക്രട്ടറിയും ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവുമാണ്. കല്ലടത്തണ്ണി അടക്കമുള്ള ഭൂസമരങ്ങളിൽ േനേതൃപരമായി പങ്ക് വഹിച്ചു. പോരേടം മുസ്​ലിം ജമാഅത്ത് പരിപാലന സമിതി ട്രഷററായിരുന്നു. ഏല വികസനസമിതി, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സംഘടനകളുടെയും ഭാരവാഹിയാണ്. എൻ.ഡി.എ സ്ഥാനാർഥി ബി.ജെ.പിയിലെ മനു ദീപം എ.ബി.വി.പിയിലൂടെയാണ് സംഘടന പ്രവർത്തനം ആരംഭിച്ചത്. ബി.ജെ.പി ബൂത്ത് പ്രസിഡൻറ്, ഇട്ടിവ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് സമിതി പ്രസിഡൻറ് ചടയമംഗലം മണ്ഡലം സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡൻറ്​ എന്നീ പദവികൾ വഹിച്ചിരുന്നു. നിലവിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിയാണ്. ജനഹിതം 2015: ഇ.എസ്. രമാദേവിയമ്മ (സി.പി.എം) - 22271 (ഭൂരിപക്ഷം -3364) ഗോപിക റാണികൃഷ്ണ (കോൺ.) -18907 വത്സല (ബി.ജെ.പി) -5863 അനിത (വെൽഫെയർ പാർട്ടി) -1128

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.