എൽ.ഡി.എഫ് കൺ​െവൻഷൻ

അഞ്ചൽ: എൽ.ഡി.എഫ് ഇടമുളയ്ക്കൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺ​െവൻഷൻ ആയൂരിൽ നടന്നു. സി.പി.എം ജില്ല സെക്ര​േട്ടറിയറ്റ് അംഗം ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു. പി. അനിൽകുമാർ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ, സി.പി.എം ഏരിയ സെക്രട്ടറി ഡി. വിശ്വസേനൻ, കെ. ബാബുപണിക്കർ, വി. രവീന്ദ്രനാഥ്, സി.എസ്. ജയപ്രസാദ്, അഞ്ചൽ ജോബ്, ആയൂർ ബിജു, വി.എസ്. സതീഷ്, ആയൂർ രാജേന്ദ്രൻപിള്ള എന്നിവർ പ​െങ്കടുത്തു. യു.ഡി.എഫ് സ്ഥാനാര്‍ഥിസംഗമം കുളത്തൂപ്പുഴ: യു.ഡി.എഫ് കുളത്തൂപ്പുഴ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സ്ഥാനാര്‍ഥിസംഗമം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഭാരതീപുരം ശശി ഉദ്ഘാടനം ചെയ്തു. പുനലൂര്‍ മധു, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സൈമണ്‍ അലക്സ്, കെ. ശശിധരന്‍ എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത്​ ഡിവിഷന്‍ സ്ഥാനാര്‍ഥി ഏരൂര്‍ സുഭാഷ്, ബ്ലോക്ക് ഡിവിഷന്‍ സ്ഥാനാർഥിരായ റീനാ ഷാജഹാന്‍, കുളത്തൂപ്പുഴ സലീം, നന്ദകുമാര്‍, വാര്‍ഡുതല സ്ഥാനാര്‍ഥികള്‍, പ്രവര്‍ത്തകര്‍ എന്നിവർ പ​െങ്കടുത്തു. പ്രതി പിടിയിൽ (ചിത്രം) കുളത്തൂപ്പുഴ: അരിപ്പ സമരഭൂമിയില്‍ കുടില്‍ കെട്ടുന്നതിനെ ചൊല്ലിയുണ്ടായ വാക്​തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞ കോട്ടയം എരുമേലി പന്തപ്ലായ്ക്കല്‍ വീട്ടില്‍ അശോകനെ (39) കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കുടില്‍ പുനര്‍നിർമിക്കുന്നതിനെചൊല്ലി സമരഭൂമിയിലെ അയല്‍ക്കാരനായിരുന്ന റാന്നി സ്വദേശി മണിയനുമായി തര്‍ക്കമുണ്ടാവുകയും മണിയനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. കുളത്തൂപ്പുഴ എസ്.ഐ എന്‍. അശോക്​കുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍ സുജിത്ത് എന്നിവരടങ്ങിയ സംഘം എരുമേലിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.