തുടങ്ങിവെച്ച പദ്ധതികൾ പെരുമാറ്റച്ചട്ടത്തിെൻറ പേരിൽ തടയരുത്

തുടങ്ങിവെച്ച പദ്ധതികൾ പെരുമാറ്റച്ചട്ടത്തിൻെറ പേരിൽ തടയരുത് കൊല്ലം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി പറഞ്ഞ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടയരുതെന്ന് കലക്ടര്‍ ബി. അബ്​ദുല്‍ നാസര്‍ അറിയിച്ചു. നേരത്തേ എഗ്രിമൻെറ് വെച്ച് തുടങ്ങിവരുന്ന പദ്ധതികള്‍ ചട്ടലംഘനത്തിൻെറ പേരില്‍ തടയാന്‍ പാടില്ല. പെരുമാറ്റച്ചട്ട പരിധിയില്‍ അവ വരുന്നതല്ലെന്നും കലക്ടര്‍ ഓര്‍മപ്പെടുത്തി. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നത് നിരീക്ഷിക്കുന്ന ജില്ലതലസമിതിയുടെ യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധയിൽപെടുത്തിയിരുന്നു. കൊല്ലം കോര്‍പറേഷനില്‍ 11 പേരടങ്ങുന്ന ഒരു സംഘം സ്ഥാനാര്‍ഥിയുടെകൂടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത് തടയുകയും താക്കീത് നല്‍കി വിട്ടതായും സബ്​ കലക്ടര്‍ ശിഖ സുരേന്ദ്രന്‍ അറിയിച്ചു. താലൂക്കുതല സ്‌ക്വാഡുകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിർദേശിച്ചു. നാമനിർദേശപത്രികാ സമര്‍പ്പണത്തിനുള്ള അവസാന ദിവസമായ നാളെ വരണാധികാരികളുടെ ഓഫിസുകളില്‍ തിക്കും തിരക്കും ഒഴിവാക്കുന്നതിനും കോവിഡ് പ്രോട്ടോകോള്‍ പാലനം കര്‍ശനമാക്കുന്നതിനും ശ്രമിക്കണമെന്ന് നിർദേശം നല്‍കി. ലഭിച്ച അഞ്ച് പരാതികളില്‍ മൂന്ന് പരാതികള്‍ തീര്‍പ്പാക്കിയതായി ജില്ല നോഡല്‍ ഓഫിസര്‍ ആസിഫ് കെ. യൂസഫ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.