മുസ്​ലിം ലീഗ്​ ജില്ല ഭാരവാഹികളെ സസ്​പെൻഡ്​ ചെയ്​തു

കൊല്ലം: പാർട്ടി അച്ചടക്കം ലംഘിച്ചതിന്​ മുസ്​ലിം ലീഗ്​ ജില്ല ഭാരവാഹികളായ ചാത്തിനാംകുളം സലീം, മുള്ളുകാട്ടിൽ സാദിഖ്​ എന്നിവരെ സംസ്ഥാന നേതൃത്വം പാർട്ടിയിൽനിന്ന്​ സസ്​പെൻഡ്​​ ചെയ്​തതായി ജില്ല പ്രസിഡൻറ്​ എം. അൻസാറുദ്ദീൻ അറിയിച്ചു. തദ്ദേശതെരഞ്ഞെടുപ്പിൽ കൊല്ലം കോർപറേഷൻ മുസ്​ലിം ലീഗ്​ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട്​ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം നടത്തിയതി​ൻെറ പേരിലാണ്​ നടപടി. ജില്ല കമ്മിറ്റിയും പാർട്ടി പാർലമൻെററി ബോർഡും ആലോചിച്ച്​ നിയോജകമണ്ഡലം കമ്മിറ്റിയുടെ അഭിപ്രായവും തേടിയാണ്​ സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന്​ അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.