കണ്ണങ്കാട്ട്​ പാലം ഭൂമി ഏറ്റെടുക്കലിന് നടപടിയായി

(ചിത്രം) മൺറോതുരുത്ത്: കല്ലടയാറിന് കുറുകെ കണ്ണങ്കാട്ട് പാലം യാഥാർഥ്യമാകുന്നു. കിഫ്​ബിയിൽനിന്ന് പാലത്തിനായി അനുവദിച്ചത് 24.21 കോടി. സർവേ നടപടികൾക്കായി 12 ലക്ഷം രൂപ ഇതിനകം കൈമാറി. പാലത്തി​ൻെറ രൂപരേഖയും അലൈൻമൻെറും നേരത്തേ തന്നെ തയാറായിരുന്നു. അപ്രോച്ച് റോഡിൻെറ ഭൂമി ഏറ്റെടുക്കൽ നടപടിയുടെ ഭാഗമായി ഡെപ്യൂട്ടി കലക്ടർ റഹിം സ്​ഥലം സന്ദർശിച്ചു. പൊതുമരാമത്ത് ഭൂമി ഏറ്റെടുക്കൽ വിഭാഗത്തിൻെറ മേൽനോട്ടത്തിൽ വസ്​തു അളന്ന് തിട്ടപ്പെടുത്തൽ നടപടി ആരംഭിക്കും. കിഫ്ബിയുടെ സാങ്കേതികാനുമതിയും ലഭിക്കും. കുന്നത്തൂർ, കൊല്ലം താലൂക്കുകൾ ഈ പാലം എത്തുന്നതോടെ കൂടുതൽ അടുക്കും.150 മീറ്റർ നീളവും 11 മീറ്റർ വീതിയുമാണ് പലത്തിന്. കണ്ണങ്കാട്ടുകടവിൽ റെയിൽവേ പാലത്തിനു സമീപമാണ് പാലം ഉയരുക. കടപുഴ കുണ്ടറ വഴിയും ചവറ തെക്കുംഭാഗം വഴിയും കൊല്ലംകാർക്ക് മൺറോതുരു ത്തിലെത്താം. കിലോമീറ്ററുകളുടെ ദൂരലാഭവും സമയലാഭവുമാണ് ലഭിക്കുന്നത്. ഹെഡ് സർവേയർ വിജയകുമാർ, പഞ്ചായത്ത് പ്രസിഡൻറ്​ ബിനു കരുണാകരൻ, അംഗം അഭിജിത്ത് എന്നിവർ സ്​ഥലം സന്ദർശിച്ചു. പൊതുശൗചാലയമില്ലാതെ ഇടയ്ക്കാട് ചന്തക്കവല (ചിത്രം) ശാസ്താംകോട്ട: പോരുവഴി പഞ്ചായത്തിലെ ഏറെ തിരക്കുള്ള ഇടയ്ക്കാട് ചന്തക്കവലയിൽ എത്തുന്ന പൊതുജനം മൂത്രശങ്കയകറ്റാൻ പൊതുശൗചാലയമില്ലാതെ വലയുന്നു. മാർക്കറ്റ് ജങ്​ഷനിൽ ആവശ്യങ്ങൾക്കായി എ.ടി.എം, മാവേലി സ്​റ്റോർ, സർക്കാർ ഓഫിസുകൾ, വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലായി നൂറുകണക്കിന് പേരാണ് എത്തുന്നത്. പൊതു ശൗചാലയം ഇല്ലാത്തത് ഇവിടെ വലിയൊരു പ്രശ്നമായി നിലനിൽക്കുകയാണ്. വർഷങ്ങൾക്കുമുമ്പ്​ മാർക്കറ്റ് ജങ്​ഷനിലെ ടെക്​സ്​​െറ്റെൽസി​ൻെറ മറവിൽ മൂത്രം ഒഴിച്ചതിനെ തുടർന്ന് ടെക്​സ്​​െറ്റെൽസ് ഉടമയും സുഹൃത്തും തമ്മിൽ വാക്കുതർക്കമുണ്ടാകുകയും ഒടുവിൽ ഇരുവരുടെയും തർക്കം മരണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. കൊലക്കേസിൽ പ്രതിയാക്കപ്പെട്ട വ്യാപാരി ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതിനെ തുടർന്ന് പൊതു ശൗചാലയത്തിനായി പഞ്ചായത്ത് ഭരണസമിതി 2018ൽ ഷോപ്പിങ്​ കോംപ്ലക്സിനോട് ചേർന്നുള്ള സ്ഥലം കണ്ടെത്തി ഷോപ്പിങ്​ കോംപ്ലക്സ് അറ്റകുറ്റപ്പണിക്കും പുതിയ ശൗചാലയം നിർമിക്കുന്നതിനായും കരാർ നൽകി. മൂന്നു ലക്ഷം രൂപക്കാണ് കരാർ കൊടുത്തത്‌. മരാമത്ത് പണികൾ പൂർത്തിയാക്കിയെങ്കിലും വൈദ്യുതിയും വെള്ളവും എത്താത്തതിനാൽ ആ കെട്ടിടം നശിക്കുകയാണ്. വർഷങ്ങൾ പിന്നിട്ട പദ്ധതി ഇപ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.